കേന്ദ്രസര്‍ക്കാരിന്റെ ബയോടെക്നോളജി ഡിപ്പാര്‍ട്മെന്റില്‍ നോര്‍ത്ത് ഈസ്റ്റേണ്‍ റീജണ്‍ ബയോടെക്നോളജി പ്രോഗ്രാം മാനേജ്മെന്റ് സെല്ലില്‍ സീനിയര്‍ കണ്‍സല്‍ട്ടന്റ് -04 (ബയോമെഡിക്കല്‍, അഗ്രികള്‍ചര്‍, അനിമല്‍ ആന്‍ഡ് അക്വാകള്‍ചര്‍), ഓഫീസ് അസിസ്റ്റന്റ്-02, ഓഫീസ് അറ്റന്‍ഡന്റ്-01, പ്രോഗ്രാം മാനേജര്‍-03, അക്കൌണ്ട് അസിസ്റ്റന്റ്-01 എന്നിങ്ങനെ ഒഴിവുണ്ട്. സീനിയര്‍ കണ്‍സല്‍ട്ടന്റ് യോഗ്യത ബിരുദാനന്തരബിരുദം(ലൈഫ് സയന്‍സ്/ ബയോടെക്നോളജി/ അഗ്രികള്‍ചര്‍/ ഫാര്‍മ/ അനിമല്‍ സയന്‍സസ്), ഗവേഷണത്തിലുള്‍പ്പെടെ പത്തു വര്‍ഷ പരിചയം. പിഎച്ച്ഡി അഭിലഷണീയം. ഉയര്‍ന്ന പ്രായം: 66. അപേക്ഷിക്കേണ്ട അവസാന തിയതി ജനുവരി 15. ഓഫീസ് അസിസ്റ്റന്റ് യോഗ്യത ബിരുദം, ആറു മാസ കംപ്യൂട്ടര്‍ കോഴ്സ്. ഓഫീസ് അറ്റന്‍ഡന്റ് യോഗ്യത മെട്രിക്കുലേഷന്‍. ഇരു തസ്തികയിലും ഉയര്‍ന്ന പ്രായം 30. അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 15. പ്രോഗ്രാം മാനേജര്‍ യോഗ്യത ഒന്നാം ക്ളാസോടെ പിഎച്ച്ഡി/ എംടെക്/ എംവിഎസ്സി/ എംഫാം/ എംഎസ്സി(ലൈഫ്സയന്‍സ്/ ബയോടെക്നോളജി. രണ്ട് വര്‍ഷ തൊഴില്‍ പരിചയം. ഉയര്‍ന്ന പ്രായം 30. അപേക്ഷിക്കേണ്ട അവസാന തിയതി ജനുവരി 15. അക്കൌണ്ട് അസിസ്റ്റന്റ് യോഗ്യത ഒന്നാം ക്ളാസോടെ എംകോം/എംബിഎ(ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്)/സിഎ/ഐസിഡബ്ള്യുഎ. ഉയര്‍ന്ന പ്രായം 30. അപേക്ഷിക്കേണ്ട അവസാന തിയതി ജനുവരി 15. കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്കാണ് ആദ്യം നിയമനം നല്‍കുക. വിശദവിവരം www.bcil.nic.in ല്‍ ലഭിക്കും. ഇ-മെയില്‍ career@biotech.co.in വിലാസം: The Manager, Biotech Consortium India Limited(BCIL), Anuvrat Bhawan, 5th floor, 210, DeenDayal Upadhyaya Marg, NewDelhi-110002.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..