12 September Thursday

എൻസിഇആർടിയിൽ 123 അധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

നാഷണൽ കൗൺസിൽ ഓഫ് എഡ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻസിഇആർടി) വിവിധ യൂണിറ്റുകളിലെ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ന്യൂഡൽഹി, അജ്‌മീർ, ഭോപ്പാൽ, ഭുവനേശ്വർ, മൈസൂരു, ഷില്ലോങ് എന്നിവിടങ്ങളിലായി 123 ഒഴിവാണുള്ളത്.

വിവിധ വിഷയങ്ങളിൽ പ്രൊഫസർ -33, അസോസിയേറ്റ് പ്രൊഫസർ -58, അസിസ്റ്റന്റ്‌ പ്രൊ ഫസർ - 32 എന്നിങ്ങനെയാണ് തസ്തിക തിരിച്ചുള്ള ഒഴിവ്.  യുജിസി നിഷ്കർഷി ക്കുന്ന യോഗ്യതയുള്ളവരായിരിക്കണം. വിഷയങ്ങൾ: ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, എഡ്യുക്കേഷൻ, ഉറുദു പോപ്പുലേഷൻ സ്റ്റഡീസ്, ജ്യോഗ്രഫി, എന്റർപ്രെണർഷിപ്പ് മാനേജ്മെന്റ്, ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ/ഐടി/റിന്യൂവബിൾ എനർജി, സൈക്കോളജി, ഫുഡ് ടെക്നോളജി ആൻഡ് പ്രോസസിങ്, സിവിൽ എൻജിനിയറിങ്, സൈക്കോളജി/എഡ്യുക്കേഷൻ, ഹിന്ദി, ഇക്കണോമിക്സ്, ബോട്ടണി, കെമിസ്ട്രി, ചൈൽഡ് ഡെവലപ്മെന്റ്‌, ഇംഗ്ലീഷ്, ലാംഗ്വേജ് എഡ്യുക്കേഷൻ, വൊക്കേഷണൽ എഡ്യുക്കേഷൻ, ആർട്‌സ്, ഫിസിക്സ്, സുവോളജി, അഗ്രികൾച്ചർ, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്‌, ഹോം സയൻസ്, ഓഫീസ് മാനേജ്‌മെന്റ്റ് ആൻഡ് സ്റ്റെനോഗ്രാഫി, ഫുഡ്&ന്യൂട്രീഷൻ/ബയോകെമിസ്ട്രി/ബയോടെക്നോളജി, ആർട്ട് എഡ്യുക്കേഷൻ, സംസ്കൃതം, കംപ്യൂട്ടർ എഡ്യുക്കേഷൻ, അസിസ്റ്റന്റ് ലൈബ്രേറിയൻ. അപേക്ഷാഫീസ്: 1000 രൂപ. വനിതകൾക്കും എസ്‌സി, എസ്‌ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല. ഓൺലൈനായി ആഗസ്‌ത്‌ 16 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.ncert.nic.in.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top