21 May Tuesday

നാഷണൽ ടെക്സ്റ്റൈൽ കോർപറേഷനിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 11, 2019

നാഷണൽ ടെക്സ്റ്റൈൽ കോർപറേഷൻ ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. ടെക്നിക്കൽ വിഭാഗത്തിൽ ജനറൽ മാനേജർ 4, ഡെപ്യൂട്ടി ജനറൽ മാനേജർ 5, സീനിയർ മാനേജർ 6, മാനേജർ 8, ഫിനാൻസ് വിഭാഗത്തിൽ സീനിയർ മാനേജർ 1, മാനേജർ 1, ജോയിന്റ് മാനേജർ 7, ഡെപ്യൂട്ടി മാനേജർ 16, എച്ച്ആറിൽ ഡെപ്യൂട്ടി ജനറൽ മാനേജർ 4, സീനിയർ മാനേജർ 4, മാനേജർ 1, ഡെപ്യൂട്ടി മാനേജർ 25, അസറ്റ് മാനേജ്മെന്റിൽ സീനിയർ മാനേജർ 2, ജോയിന്റ് മാനേജർ 2, ഇൻഫർമേഷൻ ടെക്നോളജിയിൽ സീനിയർ മാനേജർ 2, ലീഗൽ വിഭാഗത്തിൽ ഡെപ്യൂട്ടി ജനറൽ മാനേജർ 2, ഡെപ്യൂട്ടി മാനേജർ 2, മാർക്കറ്റിങിൽ മാനേജർ 5, ജോയിന്റ് മാനേജർ 5, ഡെപ്യൂട്ടി മാനേജർ 7 എന്നിങ്ങനെ ഒഴിവുണ്ട്. യോഗ്യത: ടെക്നിക്കൽ വിഭാഗത്തിൽ ജനറൽ മാനേജർ ടെക്സ്റ്റൈൽ എൻജിനിയറിങ്/ ടെക്സ്റ്റൈൽ ടെക്നോളജിയിൽ അല്ലെങ്കിൽ തത്തുല്യമായ വിഷയത്തിൽ എൻജിനിയറിങ് ബിരുദം. ഡെപ്യൂട്ടി ജനറൽ മാനേജർ, സീനിയർ മാനേജർ, മാനേജർ തസ്തികകളിൽ ടെക്സ്റ്റൈൽ എൻജിനിയറിങ്/ ടെക്സ്റ്റൈൽ ടെക്നോളജിയിൽ അല്ലെങ്കിൽ തത്തുല്യമായ വിഷയത്തിൽ എൻജിനിയറിങ് ബിരുദം/ഡിപ്ലോമ. ഫിനാൻസ് വിഭാഗത്തിൽ മാനേജീരിയൽ തസ്തികകളിൽ യോഗ്യത സിഎ/ഐസിഡബ്ല്യുഎ. എച്ച്ആറിൽ എംബിഎ(എച്ച്ആർ)/എംഎസ്ഡബ്ല്യു. അസറ്റ് മാനേജ്മെന്റ് എൽഎൽബി. ഐടിയിൽ യോഗ്യത ബിടെക്/ബിഇ(കംപ്യൂട്ടർ സയൻസ്) അല്ലെങ്കിൽ തത്തുല്യം. ലീഗൽ മാർക്കറിങ് എൽഎൽബി. മാർക്കറ്റിങ് വിഭാഗം എംബിഎ(മാർക്കറ്റിങ്) അല്ലെങ്കിൽ തത്തുല്യം. അപേക്ഷ വെബ്സൈറ്റിൽനിന്നും ഡൗൺ ലോഡ്ചെയ്ത് പൂരിപ്പിച്ച് അനുബന്ധരേഖകൾ സഹിതം  National Textile Corporation Ltd, Post Bag No: 7, Lodhi Road Head Post Office, New Delhi Pin 110003 എന്ന വിലാസത്തിൽ ഏപ്രിൽ 12നകം ലഭിക്കത്തക്കവിധം സാധാരണ തപാലിൽ അയക്കണം. ഓരോ തസ്തികക്കും ആവശ്യമായ ഉയർന്ന പ്രായം, വിദ്യാഭ്യാസ യോഗ്യത, അപേക്ഷിക്കേണ്ട വിധം സംബന്ധിച്ച വിവരം http://www.ntcltd.org എന്ന website ൽ.

 


പ്രധാന വാർത്തകൾ
 Top