29 May Friday

നാഷണൽ ഹൈവേസ് അതോറിറ്റിയിൽ ഡെപ്യൂട്ടി മാനേജർ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2019

കേന്ദ്രഗതാഗത മന്ത്രാലയത്തിനുകീഴിലെ നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി മാനേജർ(ടെക്നിക്കൽ) തസ്തികയിലെ 30 ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. യോഗ്യത സിവിൽ എൻജിനിയിറങിൽ ബിരുദം. ഗേറ്റ് 2019 സ്കോർ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. പ്രായം 30ൽ കൂടരുത്. ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും. https://www.nhai.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 31 വൈകിട്ട് ആറ്. അപേക്ഷിച്ചതിന്റെ നമ്പർ ഭാവിയിലെ ഉപയോഗത്തിനായി സൂക്ഷിക്കണം. വിശദവിവരം website ൽ.

 


പ്രധാന വാർത്തകൾ
 Top