27 June Monday

മുന്നാട് പീപ്പിൾസ് കോളേജിൽ അധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Monday Apr 1, 2019

മുന്നാട് പീപ്പിൾസ് കോ‐ ഓപറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ അസി. പ്രൊഫസർ തസ്തികയിൽ ഒഴിവുണ്ട്. ഇംഗ്ലീഷ്, സോഷ്യൽ വർക്ക്, മലയാളം, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ജിയോഗ്രഫി, ഫിസിക്കൽ എഡ്യുക്കേഷൻ വിഷയങ്ങളിലാണ് ഒഴിവ്. നെറ്റ് യോഗ്യതയോടെ ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മർക്കോടെ ബിരുദാനന്തര ബിരുദം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദധാരികളെയും പരിഗണിക്കും. വിരമിച്ചവർക്കും അപേക്ഷിക്കാം. അപേക്ഷ Kasaragod Cooperative Educational Society Ltd No C 904, EMS AKSHARAGRAMAM, MUNNAD, MUNNAD PO, CHENGALA 671541, KASARGOD എന്ന വിലാസത്തിൽ ഏപ്രിൽ 15നകം ലഭിക്കണം. വിശദവിവരത്തിന് ഫോൺ 04994 207080.

ഭാരതീയ വിദ്യാഭവനിൽ

ഭാരതീയ വിദ്യാഭവന്റെ കണ്ണൂർ കക്കാടുള്ള സ്കൂളിൽ പോസ്റ്റ് ഗ്രാജ്വേറ്റ്, ട്രെയിൻഡ് ഗ്രാജ്വേറ്റ് അധ്യാപകര്യെും പാർട്ടൈമായി ഡാൻസ് ആൻഡ് അബാക്കസ് അധ്യാപകരെയും വേണം.    ഇതിനുപുറമെ കൗൺസലർ, സ്പെഷ്യൽ എഡ്യുക്കേറ്റർ, പാർട്ടൈം ഫുട്ബോൾ/ വോളിബോൾ/ ബാസ്കറ്റ് ബോൾ കോച്ചിന്റെയും ഒഴിവുണ്ട്. അപേക്ഷാഫോറം സ്കുൾ ഓഫീസിൽനിന്നും ലഭിക്കും. വിശദവിവരത്തിന്  04972 705445.

ചിന്മയ വിദ്യാലയത്തിൽ

കാഞ്ഞങ്ങാട് അതിയാമ്പൂരിലെ ചിന്മയ വിദ്യാലയത്തിൽ പിിജിടി, ടിജിടി ബയോളജി, ട്രെയിൻഡ് പിഇടി, കംപ്യൂട്ടർ ട്രെയിൻഡ് ടീച്ചേഴ്സ്, കെജി ടീച്ചർ, ട്രെയിൻഡ് കൗൺസലർ തസ്തികകളിൽ ഒഴിവുണ്ട്. വിശദവിവരത്തിന് ഫോൺ 04672 204210.

ശ്രീനാരായണ വിദ്യാമന്ദിർ  സ്കൂളിൽ

കണ്ണൂർ തളാപ്പിലെ ശ്രീനാരായണ വിദ്യാമന്ദിർ സീനിയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സംസ്കൃതം, മാത്തമാറ്റിക്സ്്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ്, കൊമേഴ്സ് വിഷയങ്ങളിൽ പിജിടി, കംപ്യൂട്ടർ ടീച്ചർ, ഫിസിക്കൽ എഡ്യുക്കേഷൻ, മ്യൂസിക്, ആർട്, നേഴ്സറി, കംൺസലർ ആൻഡ് വെൽനസ് ടീച്ചർ, സ്പെഷ്യൽ എഡ്യുക്കേറ്റർ, ലൈബ്രേറിയൻ തസ്തികകളിൽ ഒഴിവുണ്ട്. വിശദവിവരത്തിന് ഫോൺ 04972 705180.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top