02 July Thursday

മെട്രോ റെയിൽ കോർപറേഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019

ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൽ അസി. മാനേജർ(എസ്ആൻഡ്ടി)/മാനേജർ(എസ്ആൻഡ്ടി) തസ്തികകളിലായി ആകെ 4 ഒഴിവുണ്ട്. പ്രായം 58‐62. മുംബൈയിലാണ് ഒഴിവ്. പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകൾ സഹിതം സ്പീഡ് പോസ്റ്റായി Chief General Manager (HR), Delhi Metro Rail Corporation Ltd Metro Bhawan, Fire Brigade Lane, Barakhamba Road, New Delhi  എന്ന വിലാസത്തിൽ ലഭിക്കേണ്ട അവസാന തിയതി ജൂലൈ 31. 

കേരള മെട്രോ റെയിലിൽ

കേരള മെട്രോ റെയിൽ ലിമിറ്റഡിൽ എക്സിക്യൂട്ടീവ് (മാർക്കറ്റിങ്)  2, ഡിജിഎം(സിഗ്നലിങ് ആൻഡ് രെടയിൻ കൺട്രോൾ) 1, മാനേജർ(ക്വാളിറ്റി ആൻഡ് സേഫ്റ്റി) 1 എന്നിങ്ങനെ ഒഴിവുണ്ട്.  യോഗ്യത എക്സിക്യൂട്ടീവ്  55 ശതമാനം മാർക്കോടെ മാർക്കറ്റിങിൽ സ്പെഷ്യലൈസേഷനുള്ള എംബിഎ, ഉയർന്ന പ്രായം 30. ഡിജിഎം യോഗ്യത ബിഇ/ബിടെക് (ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ എൻജിനിയറിങ്) ഉയർന്ന പ്രായം 45. മാനേജർ(ക്വാളിറ്റി ആൻഡ് സേഫ്റ്റി) യോഗ്യത ബിരുദം, ഉയർന്ന പ്രായം 45. അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 25.വിശദവിവരത്തിന്  https://kochimetro.org/careers/

നോയിഡ മെട്രോ

നോയിഡ മെട്രോറെയിൽ കോർപറേഷനിലേക്ക് വിവിധ തസ്തികകളിൽ ബ്രോഡ്കാസ്റ്റ് എൻജിനിയറിങ് കൺസൽട്ടന്റ് ഇന്ത്യ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ജൂലൈ 22മുതൽ അപേക്ഷിക്കാം. അവസാന തിയതി ആഗസ്ത് 21. കരാർ അടിസ്ഥാനത്തിലാണ് നിയമനം. സ്റ്റേഡൻ കൺട്രോളർ/ട്രെയിൻ ഓപറേറ്റർ 9, കസ്റ്റമർ റിലേഷൻസ് അസി. 16, ജൂനിയർ എൻജിനിയർ: ഇലക്ട്രിക്കൽ 12, മെക്കാനിക്കൽ 4, ഇലക്ട്രോണിക്സ് 15, സിവിൽ 4, മെയിന്റയിനർ: ഫിറ്റർ 9, ഇലക്ട്രീഷ്യൻ 29, ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ 90, റെഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക് 7, അക്കൗണ്ട്സ് അസി. 3, ഓഫീസ് അസി. 1 എന്നിങ്ങനെ 199 ഒഴിവാണുള്ളത്. വിശദവിവരത്തിന് www.becil.com / www.nmrcnoida.com. 

 

 


പ്രധാന വാർത്തകൾ
 Top