17 July Wednesday

പി എസ് സി: എല്‍പി/യുപി അസിസ്റ്റന്റ് തസ്തിക; റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും

വെബ് ഡെസ്‌ക്‌Updated: Monday Dec 31, 2018

തിരുവനന്തപുരം > മുന്‍പ് പ്രസിദ്ധീകരിച്ച കണ്ണൂര്‍ ജില്ലയിലേത് ഒഴികെയുള്ള പതിമൂന്ന് ജില്ലകളിലേയും എല്‍ പി/യു പി അസിസ്റ്റന്റ് തസ്തികയ്ക്കുള്ള റാങ്ക് പട്ടിക പബ്ലിക് സര്‍വീസ് കമ്മിഷന്‍ അംഗീകരിച്ചു.

ഇന്റര്‍വ്യൂ
കാറ്റഗറി നമ്പര്‍ 603/2017 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്‌സ് (എന്‍സിഎ-എല്‍സി/എഐ) തസ്തികയ്ക്ക് 2019 ജനുവരി 16 ന്  പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് ഇന്റര്‍വ്യൂ നടത്തുന്നു.

പുതിയ മേല്‍വിലാസം
കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ പത്തനംതിട്ട ജില്ലാ ആഫീസ് 2019 ജനുവരി 1 മുതല്‍ പത്തനംതിട്ട, റിങ് റോഡ്, വെട്ടിപ്പുറം ഈസ്റ്റ്, എസ്പി ഓഫീസിനു സമീപമുള്ള ചരുവില്‍ ബില്‍ഡിംഗിലേക്ക് പ്രവര്‍ത്തനം മാറ്റുകയാണ് (ജില്ലാ ഓഫീസര്‍ - 9447785464).  
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top