കണ്ണൂർ > പരിയാരം മെഡിക്കൽ കോളേജിന് കീഴിലുള്ള ഫാർമസി കോളേജിൽ ലക്ചറർ തസ്തികയിൽ ഒഴിവുണ്ട്. ഫാർമക്കോഗ്നസി വിഷയത്തിലാണ് ഒഴിവുള്ളത്. ഡിസംബർ ഏഴ് വെള്ളിയാഴ്‌ച പകൽ 11ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂ മുഖാന്തിരമാണ് നിയമനം. ഫാർമക്കോഗ്നസി സ്‌പെഷ്യലൈസേഷനോടെ എംഫാം കഴിഞ്ഞിരിക്കണം എന്നതാണ് യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം.
താത്പ്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം, ഇന്റർവ്യൂവിന് അരമണിക്കൂർ മുമ്പ് പരിയാരം മെഡിക്കൽ കോളേജിലെ എച്ച്ആർ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..