23 August Friday

കിലയിൽ അസി. പ്രൊഫസർ

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൻ(കില) അസി. പ്രൊഫസർ ഇൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ, എക്സ്പേർട് ഇൻ ലോക്കൽ ഡവലപ്മെന്റ് എന്നീ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അസി. പ്രൊഫസർ തസ്തികയിൽ സ്ഥിര നിയമനവും എക്സ്പേർട് ഇൻ ലോക്കൽ ഡവലപ്മെന്റ് തസ്തികയിൽ കരാർ നിയമനവുമാണ്. യോഗ്യത  അസി. പ്രൊഫസർ പബ്ലിക് അഡ്മിനിസ്ട്രേഷനിലൊ പബ്ലിക് ഫിനാൻസിലൊ ബിരുദാനന്തരബിരുദം, അല്ലെങ്കിൽ എംബിഎ.പിഎച്ച്ഡി. അന്താരാഷ്ട്ര ജേർണലുകളിലൊ യുജിസി ലിസ്റ്റ് പ്രകാരമുള്ള ജേർണലുകളിലൊ കുറഞ്ഞത് അഞ്ച് ലേഖനങ്ങൾ പ്രസിദ്ധീകരിക്കണം. കംപ്യൂട്ടറിലും മലയാള ഭാഷയിലും അറിവുണ്ടാകണം. 39 വയസ്സ് കവിയരുത്. എക്സ്പേർട് ഇൻ ലോക്കൽ ഡവലപ്മെന്റ് യോഗ്യത ലോക്കൽ ഡവലപ്മെന്റ്/അഡ്മിനിസ്ട്രേഷൻ/ഗവേണൻസ് തുടങ്ങിയവയിലേതെങ്കിലുമൊന്നിൽ ബിരുദാനന്തര ബിരുദം. കംപ്യൂട്ടറും മലയാളവും അറിയണം. പ്രായം 39ൽ കൂടരുത്. 2019 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. എംഎഫിൽ/ പിഎച്ച്ഡി അഭിലഷണീയം. ഇരുതസ്തികകളിലും ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 25 വൈകിട്ട് ആറ്. കിലയുടെ ജിയോ ഇൻഫോർമാറ്റിക്സ് സെന്ററിൽ പ്രോജക്ട് ഫെലോ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിൽ മൂന്ന്മുതൽ ഒരുവർഷത്തേക്കാണ് നിയമനം. യോഗ്യത ജിയോളജി/ജ്യോഗ്രഫി/റിമോട്ട് സെൻസിങ്/  ജിയോ ഇൻഫോർമാറ്റിക്സ്എന്നിവയിലേതെങ്കിലുമൊന്നിൽ ബിരുദാനന്തര ബിരുദം, കംപ്യൂട്ടർ അറിയണം. പ്രായം 21‐30. ഓൺശലെനനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 20 ശവെകിട്ട് അഞ്ച്. വിശദവിവരത്തിന് http://www.kila.ac.in/careers

 


പ്രധാന വാർത്തകൾ
 Top