13 November Wednesday

മെഡിക്കൽ സർവീസ് കോർപറേഷനിൽ അസി. മാനേജർ

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ലിമിറ്റഡിൽ അസി. മാനേജർ(ഐടി ‐പ്രോഗ്രാമിങ്) 1 ഒഴിവുണ്ട്.  യോഗ്യത ബി ടെക്(കംപ്യൂട്ടർ സയൻസ്)/ എംസിഎ. സോഫ്റ്റ്വെയർ മേഖലയിൽ തൊഴിൽപരിചയം നിർബന്ധം.  അസി. മാനേജർ(ഡ്രഗ്സ്) 2 ഒഴിവുണ്ട്.  യോഗ്യത ബിഫാം. പ്രൊകർമെന്റ് ലോജിസ്റ്റിക്സ് എന്നിവയിൽ മൂന്ന് വർഷത്തെ തൊഴിൽ പരിചയം. 1984  ഏപ്രിൽ ഒന്നിനും അതിനുശേഷവും ജനിച്ചവരാകണം അപേക്ഷകർ. അപേക്ഷാഫോറം www.kmscl.kerala.gov.in  എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകൾ സഹിതം careers@kmscl.kerala.gov.in എന്ന ഇ മെയിലിലൊ , മാനേജിങ് ഡയറക്ടർ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ്, തൈക്കാട്, തിരുവനന്തപുരം 695014 എന്നവിലാസത്തിൽ കൊറിയറായോ സ്പീഡ്പോസ്റ്റായോ ജൂൺ 25നകം ലഭിക്കത്തക്കവിധം അയക്കണം. വിശദവിവരം website ൽ.

 


പ്രധാന വാർത്തകൾ
 Top