22 June Tuesday

കർണാടക ഹൈകോടതിയിൽ ലോ ക്ലർക് കം റിസർച്ച് അസിസ്റ്റന്റ്

വെബ് ഡെസ്‌ക്‌Updated: Monday Apr 1, 2019

കർണാടക ഹൈകോടതിയിൽ ലോ ക്ലർക് കം റിസർച്ച് അസിസ്റ്റന്റിന്റെ 20 ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. യോഗ്യത 50 ശതമാനം മാർക്കോടെ നിയമബിരുദം. കർണാടക ബാർ കൗൺസിലിൽ എൻറോൾ ചെയ്ത അഭിഭാഷകരായിരിക്കണം, കംപ്യൂട്ടർ അറിയണം. 30 വയസ് പൂർത്തിയായവർ അപേക്ഷിക്കേണ്ടതില്ല. അക്കാദമിക് നിലവാരം, ഇന്റർവ്യു, വൈവ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷ അനുബന്ധരേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം Registrar General, High Court of Karnataka, Bengaluru എന്ന വിലാസത്തിൽ ഏപ്രിൽ 22നകം ലഭിക്കണം. വിശദവിവരത്തിനും അപേക്ഷാഫോറത്തിന്റെ മാതൃകയ്ക്കും http://karnatakajudiciary.kar.nic.in/

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top