25 August Sunday

കർണാടക ബാങ്കിൽ ക്ലർക്

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019

കർണാടക ബാങ്കിൽ ക്ലർക് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത 60 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ തത്തുല്യം. ഹിന്ദിയും ഇംഗ്ലീഷും ഒരുപ്രാദേശിക ഭാഷയും അറിയണം. ഉയർന്ന പ്രായം 26. 2019 ജൂലൈ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം, യോഗ്യത എന്നിവ കണക്കാക്കുന്നത്. അപേക്ഷാഫീസ് 600 രൂപ. ആഗസ്ത് മൂന്നിനാണ് ഓൺലൈൻ പരീക്ഷ. ബംഗളൂരു, ഡെൽഹി, ധാർവാഡ്, ഹുബ്ബള്ളി, മംഗളൂരു, മുംബൈ, മൈസൂരു എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രം. ആറ്മാസത്തെ പ്രൊബേഷനുശേഷം സ്ഥിരനിയമനം നൽകും. ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാനതിയതി ജൂലൈ 20. വിശദവിവരത്തിന് www.karnatakabank.com.

 

 


പ്രധാന വാർത്തകൾ
 Top