24 September Friday

ഐഎസ്ആർഒയിൽ അപ്രന്റിസ്

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2019

തമിഴ്നാട് തിരുനെൽവേലിയിലെ മഹേന്ദ്രഗിരി ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിൽ ടെക്നീഷ്യൻ അപ്രന്റിസ് 59, ട്രേഡ് അപ്രന്റിസ് 120 ഒഴിവുണ്ട്. ഒരുവർഷത്തേക്കാണ് പരിശീലനം. ഉയർന്ന പ്രായം 35. ടെക്നീഷ്യൻ അപ്രന്റിസ് വിഭാഗത്തിൽ മെക്കാനിക്കൽ എൻജിനിയറിങ് 20, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് 10, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് 15, കെമിക്കൽ എൻജിനിയറിങ് 5, സിവിൽ 9  ട്രേഡ് അപ്രന്റിസ് ഫിറ്റർ 22, വെൽഡർ 10, ഇലക്ട്രീഷ്യൻ 9, ടർണർ 6, മെഷീനിസ്റ്റ് 2, ഡ്രോട്സ്മാൻ(മെക്കാനിക്) 2, സിവിൽ 4, ഇലക്ട്രോണിക് മെക്കാനിക്/മെക്കാനിക്(റേഡിയോ ആൻഡ് ടെലിവിഷൻ) 5, ഇൻസ്ട്രുമെന്റ് മെക്കാനിക് 4, റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക് 4, മെക്കാനിക് ഡീസൽ 4, കാർപന്റർ 2, ഇൻസ്ട്രുമെന്റ് മെക്കാനിക്(കെമിക്കൽ പ്ലാന്റ്) 1, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേറ്റീവ് അസി./കംപ്യൂട്ടർ ഓപറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസി. 45 എന്നിങ്ങനെയുമാണ് ഒഴിവ്. ടെക്നീഷ്യൻ അപ്രന്റിസ് യോഗ്യത ബന്ധപ്പെട്ട ട്രേഡിൽ ഒന്നാം ക്ലാസ്സോടെ  ത്രിവസതര ഡിപ്ലോമ. ട്രേഡ് അപ്രന്റിസ് യോഗ്യത എസ്എസ്എൽസിയും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐയും. വാക് ഇൻ ഇന്റർവ്യു ടെക്നീഷ്യൻ അപ്രന്റിസ് ഡിസംബർ 21നും ട്രേഡ് അപ്രന്റിസ് ജനുവരി നാലിനുമാണ്. വിശദവിവരത്തിന് www.iprc.gov.in. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top