19 October Saturday

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബൈലറി സയൻസിൽ ഒഴിവുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2019

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബൈലറി സയൻസിൽ പ്രൊഫസർ, കൺസൽട്ടന്റ് ഉൾപ്പെടെ വിവിധ തസ്തികകളിലായി 306 ഒഴിവുണ്ട്. പ്രൊഫസർ സർജിക്കൽ ഹെപറ്റോളജി, ലിവർ ട്രാൻസ്പ്ലാന്റ് സർജറി, അനസ്തീഷ്യ, മെഡിക്കൽ ഓങ്കോളജി, റീനൽ ട്രാൻസ്പ്ലാന്റ്, മൈക്രോബയോളജി, നെഫ്രോളജി, റേഡിയോളജി വിഭാഗങ്ങളിലും അഡീഷണൽ പ്രൊഫസർ സർജിക്കൽ ഹെപറ്റോളജി, ലിവർ ട്രാൻസ്പ്ലാന്റ് സർജറി, അനസ്തീഷ്യ, റീനൽ ട്രാൻസ്പ്ലാന്റ്,  റേഡിയോളജി, ക്രിറ്റിക്കൽ/ ഇന്റൻസീവ് കെയർ മെഡിസിൻ വിഭാഗത്തിലും അസോസിയറ്റ് പ്രൊഫസർ റേഡിയേഷൻ ഓങ്കോളജി, നെഫ്രോളജി, അനസ്തീഷ്യ, മെഡിക്കൽ ഓങ്കോളജി, ക്രിറ്റിക്കൽ/ഇന്റൻസീവ് കെയർ മെഡിസിൻ, ഹെപറ്റോളജി, റേഡിയോളജി, ലിവർ ട്രാൻസ്പ്ലാന്റ് സർജറി വിഭാഗങ്ങളിലാണ് ഒഴിവ്. അസി. പ്രൊഫസർ റേഡിയോളജി, അനസ്തീഷ്യ, ഹെപറ്റോളജി, ട്രാൻസ്പ്ലാന്റ് ഹെപറ്റോളജി, മെഡിക്കൽ ഓങ്കോളജി, ക്രിറ്റിക്കൽ/ഇന്റൻസീവ് കെയർ മെഡിസിൻ, നെഫ്രോളജി, ക്ലിനിക്കൽ ജനറ്റിക്സ്, ലിവർ ട്രാൻസ്പ്ലാന്റ് സർജറി, സർജിക്കൽ ഹെപറ്റോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, ന്യൂക്ലിയർ മെഡിസിൻ വിഭാഗങ്ങളിലാണ് ഒഴിവ്. കൺസൽട്ടന്റ്, സീനിയർ റസിഡന്റ്, ജൂനിയർ റസിഡന്റ്, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, റസിഡന്റ് മെഡിക്കൽ ഓഫീസർ, ബ്ലഡ് ബാങ്ക് ഓഫീസർ, ഹെഡ് നേഴ്സിങ് കെയർ സർവീസ്, മാനേജർ(നേഴ്സിങ്), റീഡർ(നേഴ്സിങ്), അസി. മാനേജർ, ഹെൽത്ത് കൗൺസലർ, എക്സിക്യൂട്ടീവ്(ഐടി), എക്സിക്യൂട്ടീവ്(നേഴ്സിങ്), ജൂനിയർ എക്സിക്യൂട്ടീവ്( നേഴ്സ്) തുടങ്ങിയ തസ്തികകളിലും ഒഴിവുണ്ട്. https://www.ilbs.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 2. ഒഴിവുകളുടെ എണ്ണം, യോഗ്യത, അപേക്ഷിക്കേണ്ടത് സംബന്ധിച്ച് വിശദവിവരം website ൽ.


പ്രധാന വാർത്തകൾ
 Top