21 May Tuesday

റെയിൽവേയിൽ പാരാമെഡിക്കൽ വിഭാഗത്തിൽ 1937 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Mar 11, 2019

റെയിൽവേയിൽ പാരാമെഡിക്കൽ വിഭാഗത്തിൽ മാത്രം 1937 ഒഴിവ്. റെയിൽവേയിൽ നാല് കാറ്റഗറികളിൽ വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചെങ്കിലും വിവിധ തസ്തികപ്രകാരം ഡയറ്റീഷ്യൻ 4, സ്റ്റാഫ് നേഴ്സ് 1109, ഡെന്റൽ ഹൈജീനിസ്റ്റ് 5, ഡയാലിസിസ് ടെക്നീഷ്യൻ 20, എക്സ്ടെൻഷൻ എഡ്യുക്കേറ്റർ 11, ഹെൽത്ത് ആൻഡ് മലേറിയ ഇൻസ്പക്ടർ ഗ്രേഡ് മൂന്ന് 289, ലാബ് സൂപ്രണ്ടന്റ് ഗ്രേഡ് മൂന്ന് 25, ഒപ്റ്റോമെട്രിസ്റ്റ് 6, പെർഫ്യൂഷനിസ്റ്റ് 1, ഫിസിയോതെറാപിസ്റ്റ് 21, ഫാർമസിസ്റ്റ് ഗ്രേഡ് മൂന്ന് 277, റേഡിയോഗ്രാഫർ 61, സ്പീച്ച്തെറാപിസ്റ്റ് 1, ഇസിജി ടെക്നീഷ്യൻ 23, ലേഡി ഹെൽത്ത് വിസിറ്റർ 2, ലാബ് അസി. ഗ്രേഡ് രണ്ട് 82 എന്നിങ്ങനെയാണ് പാരാമെഡിക്കൽ വിഭാഗത്തിലെ ഒഴിവ്. ഓൺലൈനായി മാത്രമാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ഏപ്രിൽ രണ്ട്. വിശദവിവരം റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ ബന്ധപ്പെട്ട വെബ്സൈറ്റുകളിൽ(www.rrbchennai.gov.inwww.rrbchennai.gov.in  www.rrbthiruvananthapuram.gov.in) ലഭിക്കും.

 മിനിസ്റ്റീരിയൽ ആൻഡ്
ഐസോലേറ്റഡ് : 1665

മിനിസ്റ്റീരിയൽ ആൻഡ് ഐസോലേറ്റഡ് കാറ്റഗറിയിൽ ആകെ 1665 ഒഴിവുണ്ട്. തിരുവനന്തപുരത്ത് ജൂനിയർ സ്റ്റെനോഗ്രാഫർ(ഇംഗ്ലീഷ്) 19 ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ഏപ്രിൽ ഏഴ്. വിശദവിവരം വെബ്സൈറ്റിൽ.

 


പ്രധാന വാർത്തകൾ
 Top