15 November Friday

ഇന്ത്യൻ നാവികസേനയിൽ ഷോർട് സർവീസ് കമീഷന്റ് ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

ഇന്ത്യൻ നാവികസേനയിൽ ഷോർട് സർവീസ് കമീഷന്റ് ഓഫീസർ,  എ്കസിക്യൂട്ടീവ്(ഐടി), ടെക്നിക്കൽ ബ്രാഞ്ചുകളിലേക്ക് യൂണിവേഴ്സിറ്റി എൻട്രി സ്കീമിൽ അപേക്ഷക്ഷണിച്ചു. അവസാനവർഷ ബിഇ/ബിടെക്(റെഗുലർ, ഇന്റഗ്രേറ്റഡ് കോഴ്സ്) 60 ശതമാനം മാർക്കോടെ അഞ്ച് സെമസ്റ്റർ പൂർത്തിയാക്കിയവർക്കും അഞ്ച് വർഷ ഇന്റഗ്രേറ്റഡ് കോഴ്സ്  ഏഴ് സെമസ്റ്റർ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. കോഴ്സ് പൂർത്തീകരിച്ചാൽ 60 ശതമാനം മാർക്കുണ്ടാകണം. എക്സിക്യൂട്ടീവ്  ബ്രാഞ്ചിൽ ഐടി, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ എൻജിനിയറിങ് വിഭാഗങ്ങളിലും എൻജിനിയറിങ് ബ്രാഞ്ചിൽ മെക്കാനിക്കൽ, മറൈൻ, ഇൻസ്ട്രുമെന്റേഷൻ, പ്രൊഡക്ഷൻ,എയ്റോനോട്ടിക്കൽ, ഇൻഡസ്ട്രിയൽ എൻജിനിയറിങ് ആൻഡ് മാനേജ്മെൻറ്, കൺട്രോൾ എൻജിനിയറിങ്, എയ്റോ സ്പേസ്, ഓട്ടോമൊബൈൽസ്, മെറ്റലർജി, മെക്കട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ വിഭാഗത്തിലും ടെക്നിക്കൽ ബ്രാഞ്ചിൽ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, പവർ എൻജിനിയറിങ്, കൺട്രോൾ സിസ്റ്റം എൻജിനിയറിങ്, പവർ ഇലക്ട്രോണിക്സ്, ഏവിയോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ്  ഇൻസ്ട്രുമെന്റേഷൻ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ, ഇൻസ്ട്രുമെന്റേഷൻ  വിഭാഗങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ്. 1996 ജൂലൈ രണ്ടിനും 1999 ജൂലൈ ഒന്നിനും ഇടയിൽ (ഇരുതിയതികളും ഉൾപ്പെടെ)  ജനിച്ചവരാകണം അപേക്ഷകർ.www.joinindiannavy.gov.in  എന്ന website  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 27. വിശദവിവരം website ൽ


പ്രധാന വാർത്തകൾ
 Top