ഇന്ത്യൻ മാരിടൈം സർവകലാശയിൽ വിവിധ അനധ്യാപക തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചെന്നൈ, മുംബൈ, കൊൽക്കത്ത, വിസാഖ്, കൊച്ചി കേന്ദ്രങ്ങളിലായി 27 ഒഴിവുണ്ട്. ആഗസ്‌ത് 30 വരെ അപേക്ഷിക്കാം.
തസ്‌തികകളും ഒഴിവും: അസിസ്റ്റന്റ്- –-15 .യോഗ്യത-: 50 ശതമാനം മാർക്കോടെ ബിരുദം(തത്തുല്യ ഗ്രേഡും പരിഗണിക്കും). ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജിയുള്ള അറിവ് അഭികാമ്യം. അസിസ്റ്റന്റ് (ഫിനാൻസ്) –-- 12. യോഗ്യത:- 50 ശതമാനം മാർക്കോടെ ബിരുദം. സെപ്തംബർ 15ന് എഴുത്തുപരീക്ഷയുണ്ടായിരിക്കും. അപേക്ഷകർ 35 വയസ് കവിയരുത്. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ്. 1000 രൂപയാണ് അപേക്ഷാ ഫീസ്, എസ്‌സി, എസ്ടി വിഭാഗക്കാർക്ക് 700 രൂപ. ഇതിന്റെ ജിഎസ്‌ടിയും അടയ്‌ക്കണം. വെബ്സൈറ്റ് : www.imu.edu.in/imunew/recruitment.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..