23 August Friday

മസഗോൺ ഡോക് ഷിപ് ബിൽഡേഴ്സിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

മസഗോൺ ഡോക് ഷിപ് ബിൽഡേഴ്സ് ലിമിറ്റഡിൽ പേഴ്സണൽ അസി. കം ക്ലർക് 20, ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ 1, സെക്യൂരിറ്റി ശിപായി(വിമുക്തഭടന്മാർക്ക്) 6 ഒഴിവുണ്ട്. യോഗ്യത 50 ശതമാനം മാർക്കോടെ ബിരുദം. എംഎസ് ഓഫീസ് അറിയണം.

ഇംഗ്ലീഷ് ഷോർട് ഹാൻഡിൽ 100 wpm, ടൈപ്പിങിൽ 40 wpm വേഗത. രണ്ട് വർഷത്തെ പരിചയം വേണം. ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ ഹിന്ദിയിൽ ബിരുദാനന്തരബിരുദം ബിരുദത്തിന് ഇംഗ്ലീഷ് പഠിക്കണം. അല്ലെങ്കിൽ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം, ബിരുദത്തിന് ഹിന്ദി പഠിക്കണം.അല്ലെങ്കിൽ ഹിന്ദിയോ ഇംഗ്ലീഷോ മാധ്യമമായി ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം. ട്രൻസ്ലേഷനിൽ യോഗ്യത അഭികാമ്യം.

സെക്യൂരിറ്റി ശിപായി യോഗ്യത എസ്എസ്എസി അല്ലെങ്കി സേനയിലെ തത്തുല്യ പരീ:ക്ഷ ജയിക്കണം http://www.mazagondock.in വഴി ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂ 26. വിശദവിവരം website .

 


പ്രധാന വാർത്തകൾ
 Top