22 November Friday

കരസേനയിൽ എൻസിസി സ്പെഷ്യൽ എൻട്രി സ്കീമിൽ ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019

കരസേനയിൽ എൻസിസി സ്പെഷ്യൽ എൻട്രി സ്കീമിൽ  ഓഫീസർ തസ്തികയിൽ അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാരും സ്ത്രീകളുമാണ് അപേക്ഷിക്കേണ്ടത്. യുദ്ധത്തിൽ പരിക്കേറ്റ  ഭടന്മാരെ  പരിചരിക്കുന്നവർക്കും അപേക്ഷിക്കാം. 2020 ഏപ്രിലിലാണ് കോഴ്സ് തുടങ്ങുക. ചെന്നൈ ഓഫീസേഴ്സ് ട്രെയിനിങ്  അക്കാദമിയിൽ 49 ആഴ്ചയാണ് പരിശീലനം. ആറ് മാസമാണ് പ്രൊബേഷൻ. യോഗ്യത 50 ശതമാനം മാർക്കോടെ ബിരുദം. അവസാനവർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രായം 19‐25. ആകെ 55(പുരുഷ 50, സ്ത്രീ 5) ഒഴിവുണ്ട്. www.joinindianarmy.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് 8. വിശദവിവരം website ൽ.

 

 

 


പ്രധാന വാർത്തകൾ
 Top