17 January Friday

ഐഡിബിഐ ബാങ്കിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Saturday Dec 7, 2019

ഐഡിബിഐ ബാങ്കിൽ സ്പെഷ്യലിസ്റ്റ്  കേഡർ ഓഫീസർമാരുടെ 61 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ(ഗ്രേഡ് ബി) 54, എജിഎം ഗ്രേഡ് സി 5, ഡിജിഎം ഗ്രേഡ് ഡി 2  എന്നിങ്ങനെയാണ് അവസരം. യോഗ്യത അഗ്രികൾച്ചറൽ ഓഫീസർ(ഗ്രേഡ് ബി) ഐസിഎആർ അംഗീകൃത സർവകലാശാലയിൽനിന്ന് അഗ്രികൾച്ചർ/ഹോർടികൾച്ചർ/വെറ്ററിനറി സയൻസ്/ ഫിഷറീസ്/ ഡെയ്റി ടെക്നോളജി ആൻഡ് ആനിമൽ ഹസ്ബൻഡറിയിൽ 60 ശതമാനം മാർക്കോടെ ബിരുദം. ബിരുദാനന്തബിരുദക്കാർക്ക് മുൻഗണന. നാല് വർഷത്തെ പ്രവൃത്തിപരിചയം. ഫ്രോഡ് റിസ്ക് മാനേജ്മെന്റ് യോഗ്യത 6‐ ശതമാനം മാർക്കോടെ കൊമേഴ്സ് ബിരുദം. സിഎ/എംബിഎ/സിഎഫ്എ  തുടങ്ങിയ യോഗ്യതയുള്ളവർക്ക് മുൻഗണന. ഫാക്കൽറ്റി യോഗ്യത ബിഹേവിയർ സയൻസ്(ഓർഗനൈസേഷണൽ ബിഹേവിയർ ആൻഡ് ഹ്യുമൺ റിസോഴ്സ് മാനേജ്മെന്റ്) യോഗ്യത സൈക്കോളജിയിലോ ബന്ധപ്പെട്ട ബിഹേവിയർ സയൻസിലോ  ബിരുദാനന്തരബിരുദം/എംബിഎ(എച്ച്ആർഎം). പിഎച്ച്ഡി/ഫെലോ പ്രോഗ്രാം നേടിയർക്ക് മുൻഗണന. 10വർഷത്തെ പ്രവൃത്തിപരിചയം. ട്രാൻസാക്ഷൻ മോണിറ്ററിങ് ടീം യോഗ്യത സിഎ/എംബിഎ/ബിരുദം. www.idbibank.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 12. വിശദവിവരം website ൽ.

 


പ്രധാന വാർത്തകൾ
 Top