27 May Monday

ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ഹിസ്റ്ററി) ജൂനിയർ ചുരുക്കപ്പട്ടിക

വെബ് ഡെസ്‌ക്‌Updated: Monday Feb 25, 2019

ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 337/2017 ഹയർ സെക്കൻഡറിസ്കൂൾ ടീച്ചർ (ഹിസ്റ്ററി) ജൂനിയർ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്സി തീരുമാനിച്ചു. കാറ്റഗറി നമ്പർ 93/2018  വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്) (പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർക്കുള്ള പ്രത്യേക നിയമനം), കാറ്റഗറി നമ്പർ 94/2018  വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇന്റീരിയർ ഡക്കറേഷൻ ആൻഡ് ഡിസൈനിങ്) (പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർ ക്കുള്ള പ്രത്യേക നിയമനം), കാറ്റഗറി നമ്പർ 95/2018 വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ലിഫ്റ്റ് ആൻഡ് എക്സകലേറ്റർ മെക്കാനിക്) (പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർക്കുള്ള പ്രത്യേകനിയമനം) ഓൺലൈൻ പരീക്ഷനടത്തും.

ഒഎംആർ പരീക്ഷ

കാറ്റഗറി നമ്പർ 368/2017 വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഫുഡ് ബിവറേജസ്) തസ്തികക്കായി ഫെബ്രുവരി 27നും കാറ്റഗറി നമ്പർ 343/2017  കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ജൂനിയർ അനലിസ്റ്റ്, കാറ്റഗറി നമ്പർ 364/2017  കേരള വാട്ടർ അതോറിറ്റിയിൽ സാനിട്ടറി കെമിസ്റ്റ്, കാറ്റഗറി നമ്പർ 442/2017 കേരള സ്റ്റേറ്റ് ഫാമിങ് കോർപറേഷൻ ലിമിറ്റഡിൽ ലബോറട്ടറി അസിസ്റ്റന്റ് (ഫാക്ടർ) (എൻസിഎ‐മുസ്ലിം), കാറ്റഗറി നമ്പർ 568/2017 കെമിക്കൽസ് എക്സാമിനേഴ്സ് ലബോറട്ടറിയിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകൾക്കായി മാർച് ഒന്നിനും രാവിലെ 7.30 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് ഒടിആർ പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യാം.

ഇന്റർവ്യു

കാറ്റഗറി നമ്പർ 431/2016 സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഹെഡ് ഓഫ് സെക്ഷൻ  (ഇൻഫർമേഷൻ ടെക്നോളജി) ഫെബ്രുവരി 27 നും കാറ്റഗറി നമ്പർ 439/2016 സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഗവൺമെന്റ് പോളിടെക്നിക്കുകൾ) ഇൻസ്ട്രക്ടർ ഇൻ ഫിസിക്കൽ എഡ്യുക്കേഷൻ (ഫിസിക്കൽ ഇൻസ്ട്രക്ടർ) ഫെബ്രുവരി 27, 28 മാർച്ച് 1 തിയതികളിലും കാറ്റഗറി നമ്പർ 423/2017 ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (രണ്ടാം എൻസിഎ‐ഹിന്ദു നാടാർ) തസ്തികക്ക്  ഫെബ്രുവരി 27, 28 തിയതികളിലും കാറ്റഗറി നമ്പർ 336/2016 സാമൂഹ്യനീതി വകുപ്പിൽ കാർപെന്ററി ഇൻസ്ട്രക്ടർ  ഫെബ്രുവരി 28, മാർച്ച് ഒന്ന്

തിയതികളിലും കാറ്റഗറി നമ്പർ 358/2017  ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (എൻസിഎ‐ഒബിസി)  ഫെബ്രുവരി 28, മാർച്ച് 1 തിയതികളിലുമായി പിഎസ്സി ആസ്ഥാന ഓഫീസിൽ ഇന്റർവ്യു നടത്തും

ഓൺലൈൻ ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് അപേക്ഷ

എൻജിനിയറിങ് കോളേജുകളിലേക്ക് ഓൺലൈൻ പരീക്ഷ വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായി എൻജിനിയറിങ് കോളേജിലെ മൂന്ന്, നാല് സെമസ്റ്റർ വിദ്യാർഥികൾക്കായി മാർച്ച് ഒമ്പതിന് നടത്താൻ നിശ്ചയിച്ച ഓൺലൈൻ ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് പരിധിയായ പതിനായിരം അപേക്ഷ ലഭിച്ചിട്ടും കൂടുതൽ വിദ്യാർത്ഥികൾ പങ്കെടുക്കാൻ മുന്നോട്ട് വന്നതിനാൽ ഫെബ്രുവരി 25 വരെ പരിധിയില്ലാതെ അപേക്ഷ സ്വീകരിക്കും.

വിലക്കേർപ്പെടുത്തി

കോട്ടയം ജില്ലയിൽ കുറവിലങ്ങാട് ജിനു ഭവനിൽ  സി എൻ  ഗോപാലകൃഷ്ണൻ നായരുടെ മകൻ ജിനു ജി നായർ എന്ന ഉദ്യോഗാർഥിയെ പരീക്ഷാഹാളിൽ സ്മാർട്ട് വാച്ച് കൈവശംവച്ചതിനാൽ 2018 ഏപ്രിൽ 11മുതൽ പിഎസ്‌സി പരീക്ഷകളിൽനിന്ന് സ്ഥിരവിലക്കേർപ്പെടുത്തി.

 


പ്രധാന വാർത്തകൾ
 Top