04 December Friday

എംപ്ലോയബിലിറ്റി സെന്റർ വഴി

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020

എംപ്ലോയബിലിറ്റി സെന്റർ വഴി തൊഴിലവസരം. ടെലികോളർ ഒരൊഴിവ്‌. യോഗ്യത ബിരുദം. അവസാന തിയതി ഒക്ടോബർ 31. സ്‌ത്രീകളാണ്‌‌ അപേക്ഷിക്കേണ്ടത്‌.  സ്ഥിരനിയമനമാണ്‌. ഉയർന്നപ്രായം 26. തൃശൂരാണ്‌ ഒഴിവ്‌. തൃശൂർ ജില്ലക്ക്‌ ‌ മുൻഗണന. നേഴ്‌സ്‌ അഞ്ചൊഴിവ്‌. യോഗ്യത നേഴ്‌സിങിൽ ബിരുദം, ഡിപ്ലോമ. അവസാന തിയതി ഒക്ടോബർ 31. പ്രായം 18–-30.  തൃശൂരാണ്‌ ഒഴിവ്‌. ഓപറേഷൻ തിയറ്റർ സ്‌റ്റാഫ്‌ മൂന്നൊഴിവ്‌. യോഗ്യത പ്ലസ്‌ടു. അവസാന തിയതി ഒക്ടോബർ 31. തൃശൂരാണ്‌ ഒഴിവ്‌. ലാബ്‌ ടെക്‌നീഷ്യൻ മൂന്നൊഴിവ്‌. യോഗ്യത ഡിപ്ലോമ. അവസാന തിയതി ഒക്ടോബർ 31. ഉയർന്ന പ്രായം 30. തൃശൂരാണ്‌ ഒഴിവ്‌. സ്‌ത്രീകളാണ്‌ അപേക്ഷിക്കേണ്ടത്‌. ഫാർമസിസ്‌റ്റ്‌ രണ്ടൊഴിവ്‌. യോഗ്യത പത്താം ക്ലാസ്സ്‌, ഉയർന്ന പ്രായം 35, തൃശൂരാണ്‌ ഒഴിവ്‌. സ്‌ത്രീകളാണ്‌ അപേക്ഷിക്കേണ്ടത്‌.
ക്ലീനിങ്‌ സ്‌റ്റാഫ്‌ മൂന്നൊഴിവ്‌. യോഗ്യത പത്താം ക്ലാസ്സ്‌, ഉയർന്ന പ്രായം 50, സ്‌ത്രീകൾ അപേക്ഷിക്കണം. അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്‌റ്റന്റ്‌ ബോയ്‌ രണ്ടൊഴിവ്‌. യോഗ്യത ബിരുദം അവസാന തിയതി ഒക്ടോബർ 31. പുരുഷന്മാർ അപേക്ഷിക്കണം. ഉയർന്ന പ്രായം 30. തൃശൂരാണ്‌ ഒഴിവ്‌. മാർക്കറ്റിങ്‌ എക്‌സിക്യൂട്ടീവ്‌ മൂന്നൊഴിവ്‌. സ്ഥിരനിയമനമാണ്‌. ഉയർന്ന പ്രായം 50, തൃശൂരാണ്‌ ഒഴിവ്‌. സെയിൽസ്‌ എക്‌സിക്യൂട്ടീവ് ‌(ഫുഡ്‌ ആൻഡ്‌ ബിവറേജ്‌) രണ്ടൊഴിവ്‌. യോഗ്യത ബിരുദം. അവസാന തിയതി ഒക്ടോബർ 31, പുരുഷന്മാർ അപേക്ഷിക്കണം.  ടെക്‌നീഷ്യൻ ഇൻ ഇലക്ട്രിക്കൽ ഫീൽഡ്‌ രണ്ടൊഴിവ്‌. യോഗ്യത ബിടെക്‌. പുരുഷന്മാർ അപേക്ഷിക്കണം. എറണാകുളത്തും തൃശൂരുമാണ്‌ ഒഴിവ്‌. ഉയർന്ന പ്രായം 25. ഫാബ്രിക്കേർ, വെൽഡർ ടിഗ്‌, മാർക്കറ്റിങ്‌ എക്‌സിക്യൂട്ടീവ്‌, സൈറ്റ്‌‌ എൻജിനിയർ, ഓഫീസ്‌ സ്‌റ്റാഫ്‌, ഓഫീസ്‌ സ്‌റ്റാഫ്‌ കം അക്കൗണ്ടന്റ്‌ അസിസ്‌റ്റന്റ് തസ്‌തികകളിലും ഒഴിവുണ്ട്‌. വിശദവിവരത്തിന്‌  http://www.employabilitycentre.org/


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top