19 January Sunday

എംപ്ലോയബിലിറ്റി സെന്റർ വഴി

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019

തൊഴിലന്വേഷകർക്ക് സഹായകമായി എംപ്ലോയബിലിറ്റി സെന്ററും. പബ്ലിക് റിലേഷൻസ് ഓഫീസർ ആറ് ഒഴിവ്. യോഗ്യത ബിരുദം/ബിരുദാനന്തരബിരുദം. ഉയർന്ന പ്രായം 50. തൃശൂരിലാണ് ഒഴിവ്.  അവസാന തിയതി മെയ് 31. ഏജൻസി ഡവലപ്മെന്റ് മാനേജർ 5 ഒഴിവ്. യോഗ്യത ബിരുദം ഉയർന്ന പ്രായം 35. തൃശൂരാണ് ഒഴിവ്. അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 31. ഇരുതസ്തികകളിലും തൃശൂർക്കാർക്ക് മുൻഗണന. ഫിനാൻഷ്യൽ കൺസൽട്ടന്റ് 15 ഒഴിവ്. യോഗ്യത എസ്എസ്എൽസി, ഉയർന്ന പ്രായം 60, അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 31. മലപ്പുറത്താണ് ഒഴിവ്. ബിസിനസ് ഡവലപ്മെന്റ് മാനേജർ 10 ഒഴിവ്. യോഗ്യത ബിരുദം, ഉയർന്ന പ്രായം 40, അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 21. മലപ്പുറത്താണ് ഒഴിവ്. ഇരു തസ്തികകളിലും മലപ്പുറക്കാർക്ക് മുൻഗണന. സെയിൽസ് ഡവലപ്മെന്റ് മാഗനജർ 10 ഒഴിവ്. യോഗ്യത ബിരുദം, ഉയർന്ന പ്രായം 40, മലപ്പുറത്താണ് ഒഴിവ്. അവസാന തിയതി മെയ് 21. ഫാക്കൽറ്റി 12 ഒഴിവ്.

യോഗ്യത ടിടിസി(മലയാളം), ബിഎഡ്, ബിരുദം. ഉയർന്ന പ്രായം 40,  അവസാന തിയതി മെയ് 21. മലപ്പുറത്താണ് ഒഴിവ്. ഇരുതസ്തികകളിലും  മലപ്പുറക്കാർക്ക് മുൻഗണന. വിശദവിവരത്തിനും അപേക്ഷിക്കാനും  http://www.employabilitycentre.org. 

 


പ്രധാന വാർത്തകൾ
 Top