19 January Sunday

എംപ്ലോയബിലിറ്റി സെന്റർ വഴി

വെബ് ഡെസ്‌ക്‌Updated: Monday Feb 25, 2019

തൊഴിലന്വേഷകർക്ക് സഹായകമായി എംപ്ലോയബിലിറ്റി സെന്ററും. പ്രീപ്രൈമറി ടീച്ചർ 10 ഒഴിവ്. യോഗ്യത അഫ്സൽ ഉൽ ഉലമ (ഫൈനൽ). സ്ത്രീകൾമാത്രം അപേക്ഷിക്കണം. ഉയർന്ന പ്രായം 40. ജോലിസ്ഥലം മലപ്പുറം. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്നുള്ളവർക്ക് മുൻഗണന. അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 28. വെബ്ഡവലപ്പർ 15 ഒഴിവ്.അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 28. മാർക്കറ്റിങ് എക്സിക്യൂട്ടീവ് 30 ഒഴിവ്. യോഗ്യത ബാച്ചിലർ ഓഫ് മൾട്ടിമീഡിയ കമ്യൂണിക്കേഷൻ, ബാച്ചിലർ ഓഫ് ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ഉയർന്ന പ്രായം 45, അവസാന തിയതി മാർച്ച് 30. റിലേഷൻ ഓഫീസർ 10 ഒഴിവ്. യോഗ്യത പ്ലസ്ടു, പുരുഷന്മാർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായം 30, അവസാന തിയതി ഫെബ്രുവരി 28. അസി. മാനേജർ ട്രെയിനി നൂറൊഴിവ്. പത്താം ക്ലാസ്സ്മുതൽ ഡിഗ്രിവരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഒഴിവ്. അവസാന തിയതി ഫെബ്രുവരി 28. സെയിൽസ് ഓഫീസർ 83 ഒഴിവ്. പത്താം ക്ലാസ്സ്മുതൽ ഡിഗ്രിവരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായം 25. മലപ്പുറം, പാലക്കാട്, തൃശൂർ  എന്നിവിടങ്ങളിലാണ് ഒഴിവ്. അവസാന തിയതി ഫെബ്രുവരി 28. വിശദവിവരത്തിന് http://www.employabilitycentre.org/jobs

 


പ്രധാന വാർത്തകൾ
 Top