29 January Sunday

ഡിആർഡിഒയിൽ ജൂനിയർ റിസർച്ച് ഫെലോ

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

വിശാഖപട്ടണം ഡിഫൻസ് റിസർച്ച് ഡവലപ്മെന്റ് ഓർഗനൈസേഷനിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 15 (ഇസിഇ 4, ഇഇഇ 4, മെക്കാനിക്കൽ 4, സിഎസ്ഇ 2, കെമിക്കൽ എൻജി 1)ഒഴിവുണ്ട്. ആദ്യം താൽക്കാലികാടിസ്ഥാനത്തിൽ രണ്ട് വർഷത്തേക്കാണ് നിയമനം. യോഗ്യത ഒന്നാം ക്ലാസ്സോടെ ബിഇ/ബിടെക്(മെക്കാനിക്കൽ)/ ഇഇഇ/ ഇസിഇ/ സിഎസ്ഇ/ കെമിക്കൽ എൻജിനിയറിങ് അല്ലെങ്കിൽ നെറ്റ്/ എസ്എൽഇടി/ ഗേറ്റ് സ്കോർ അല്ലെങ്കിൽ ഒന്നാം ക്ലാസ്സോടെ എംഇ/ എംടെക് മെക്കാനിക്കൽ, ഇഇഇ, ഇസിഇ, സിഎസ്ഇ ആൻഡ് കെമിക്കൽ എൻജിനിയറിങ്. ഉയർന്ന പ്രായം 28. 2019 ജൂലൈ  പത്തിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. https://rcilab.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 10. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top