20 August Saturday

പട്ടികവർഗവികസന വകുപ്പിൽ ഓഫീസ് മാനേജ്മെന്റ് ട്രെയിനി

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019

പട്ടികവർഗവികസന വകുപ്പിന്റെ  ഓഫീസുകളിൽ 140 ഓഫീസ് മാനേജ്മെന്റ് ട്രെയിനി ഒഴിവുണ്ട്. എസ്എസ്എൽസി ജയിച്ച പട്ടികവർഗത്തിൽപ്പെട്ട യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.  ബിരുദധാരികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കും. ഒരുവർഷത്തേക്കാണ് പരിശീലനം. പ്രായം 18‐35(ജനുവരി). കുടുംബ വാർഷിക വരുമാനം 40,000 രൂപയിൽ കവിയരുത്. അപേക്ഷകരെ സ്വന്തം ജില്ലയിലേ പരിഗണിക്കൂ. പട്ടികവർഗ വികസനവകുപ്പ് ജില്ലാ ഓഫീസിലെ എഴുത്ത് പരീക്ഷ വഴിയാണ് തെരഞ്ഞെടുപ്പ്. അപേക്ഷ പൂരിപ്പിച്ച്  ജില്ലാ പ്രോജക്ട് ഓഫീസ്/ട്രൈബൽ ഡവലപ്മെന്റ് ഓഫീസ്/ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലാണ് നൽകേണ്ടത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top