17 January Sunday

സിവിൽ എക്സൈസ് ഓഫീസർ ചുരുക്കപ്പട്ടിക

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019

കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ കാറ്റഗറി നമ്പർ 62/2018, 63/2018, 64/2018, 65/2018  എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ഒന്നാം എൻസിഎ‐ ഒബിസി, വിശ്വകർമ, എസ്ഐയുസി നാടാർ, എസ്സിസിസി(ഒഎക്സ്) തസ്തികകളിൽ ചരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

ഇന്റർവ്യു

കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 333/2017 എച്ച്എസ്എസ്ടി കെമിസ്ട്രി (ജൂനിയർ) തസ്തികയുടെ ഇന്റർവ്യു മെയ് 16,17,22,23,24,29,30,31 തിയതികളിൽ എറണാകുളം ജില്ലാ ഓഫീസിലും മെയ് 17,22,23,24,29,30,31 തിയതികളിൽ കോഴിക്കോട് ജില്ലാ ഓഫീസിലും ജൂൺ 12,13,14 തിയതികളിൽ എറണാകുളം മേഖലാ ഓഫീസിലും ജൂൺ 12,13,14,26 തിയതികളിൽ കോഴിക്കോട് മേഖലാ ഓഫീസിലും നടത്തും.  കാറ്റഗറി നമ്പർ 299/2016,300/2016 ജയിൽ വകുപ്പിൽ അസിസ്റ്റന്റ് ജയിലർ ഗ്രേഡ് 1 (എൻസി എ‐ എസ്സി, എസ്ടി) തസ്തികയിലേക്ക് മെയ് 22, 23 തിയതികളിലും ആരോഗ്യ വകു പ്പിൽ കാറ്റഗറി നമ്പർ 166/2018  ഇസിജി ടെക്നീഷ്യൻ ഗ്രേഡ് 2 (എൻസിഎ‐ധീവര), 167/2018  ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2 (എൻസിഎ‐വിശ്വകർമ) തസ്തികകളിലേക്ക്  മെയ് 23 നും കാറ്റഗറി നമ്പർ 345/2018  കേരള സ്റ്റേറ്റ് കോ‐ഓപറേറ്റീവ് ബാങ്കിൽ ഡാറ്റാ എൻട്രി ഓപറേറ്റർ(എൻസിഎ‐ഈഴവ/തിയ്യ/ബില്ലവ സൊസൈറ്റി വിഭാഗം) തസ്തികയിലേക്ക് മെയ് 23 നും പിഎസ്‌സി ആസ്ഥാന ഓഫീസിൽ ഇന്റർവ്യു നടത്തും.

ഒഎംആർ പരീക്ഷ

കാറ്റഗറി നമ്പർ 440/2016  ഭൂജല വകുപ്പിൽ കെമിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക്  28 ന് നടത്തുന്ന ഒഎം.ആർ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ്  ഡൗൺലോഡ് ചെയ്യാം.

പരീക്ഷ മാറ്റി

കാറ്റഗറി നമ്പർ 21/2018 കേരള പബ്ലിക് സർവീസ് കമ്മീഷനിൽ സിസ്റ്റം അനലിസ്റ്റ്/പ്രോഗ്രാമർ തസ്തികയിലേക്ക്  മെയ് 24 ന് രാവിലെ 10 മുതൽ 12.15 വരെയും, 12 മുതൽ പകൽ 2.15 വരെയും നടത്തുവാനിരുന്ന ഓൺലൈൻ പരീക്ഷ  25 ലേക്ക് മാറ്റി. പരീക്ഷാകേന്ദ്രങ്ങളിലും സമയത്തിലും മാറ്റമില്ല.

പരീക്ഷ റദ്ദാക്കി

കാറ്റഗറി നമ്പർ 544/2017 വനംവകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് 2019 ജൂലൈ 10 ന് നടത്താനിരുന്ന പരീക്ഷ റദ്ദാക്കി. പ്രസ്തുത തസ്തികയിലേക്ക് നിശ്ചിത വിദ്യാഭ്യാസയോഗ്യതയുളളവരെ മാത്രം ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് പ്രക്രിയ തുടരും.

ഓൺലൈൻ പരീക്ഷ

കാറ്റഗറി നമ്പർ 253/2016  സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഹെഡ് ഓഫ് സെക്ഷൻ (കംപ്യട്ടർ എൻജിനിയറിങ്) എൻസിഎ‐ മുസ്ലിം തസ്തികയിലേക്ക്  മെയ് 21 നും കാറ്റഗറി നമ്പർ 572/2017, 573/2017 പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (മെക്കാനിക് മോട്ടോർ വെഹിക്കിൾ) (നേരിട്ടുളള നിയമനവും തസ്തികമാറ്റവും) 22 നും കാറ്റഗറി നമ്പർ 142/2018 മുതൽ 145/2018 വരെ  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ബയോകെമിസ്ട്രി(എൻസിഎ‐എൽസി/എഐ., ഒബിസി, എസ്സി, മുസ്ലിം) തസ്തികകളിലേക്ക് 23 നും പിഎസ്സിയുടെ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങളിലും വിവിധ എൻജിനിയറിങ്് കോളേജുകളിലുമായി ഓൺലൈൻ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ സ്വന്തം പ്രൊഫൈലിൽനിന്നും ഡൗൺലോഡ് ചെയ്യാം.

പൊലീസ് കോൺസ്റ്റബിൾ പുനരളവെടുപ്പ്

കാറ്റഗറി നമ്പർ 657/2017 പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപ്പീലിലൂടെ പുനരളവെടുപ്പിന് അർഹത നേടിയവർക്ക്  മെയ് 22,23,24,29,30 തിയതികളിൽ പിഎസ്സി ആസ്ഥാന ഓഫീസിലും എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസിലും പകൽ്12 മുതൽ പുനരളവെടുപ്പ് നടത്തും.

കൂടുത വിവരങ്ങൾക്ക് അപേക്ഷ ൽകിയ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top