19 May Sunday

കാൻ ഫിൻ ഹോംസ് ലിമിറ്റഡിൽ വിവിധ തസ്തിക

വെബ് ഡെസ്‌ക്‌Updated: Tuesday May 14, 2019

കനറാ ബാങ്കിന്റെ ഹൗസിങ് ഫിനാൻസ് കമ്പനിയായ കാൻ ഫിൻ ഹോംസ് ലിമിറ്റഡിൽ മാനേജർ തസ്തികയിൽ 30 ഒഴിവുണ്ട്. യോഗ്യത 60 ശതമാനം മാർക്കോടെ ബിരുദം. പ്രയം 25‐35.https://www.canfinhomes.com/career വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 18 വൈകിട്ട് അഞ്ച്.  വിശദവിവരം വെബ്സൈറ്റിൽ.കാൻ ഫിൻ ഹോംസ് ലിമിറ്റഡിൽ  ജൂനിയർ ഓഫീസർ 100 ഒഴിവ്. കരാർ നിയമനമാണ്. യോഗ്യത ബിരുദം. ഡാറ്റ എൻട്രി/ കംപ്യൂട്ടർ അപ്ലിക്കേഷൻ അഭിലഷണീയം. പ്രായം 21‐30. ഒരുവർഷത്തേക്കാണ് ആദ്യം നിയമനം നൽകുക. പിന്നീട് തൊഴിലിലുള്ള പ്രകടനം പരിശോധിച്ച് നീട്ടി നൽകും. സീനിയർ മാനേജർ(ഇൻസ്പക്ഷൻ ആൻഡ് ഓഡിറ്റ്) 10 ഒഴിവ്. കരാർ നിയമനമാണ്. ബാങ്കിൽനിന്നൊ ധനകാര്യ സ്ഥാപനങ്ങളിൽനിന്നെ സീനീയർമാനേജർ (സ്കെയിൽ മൂന്ന്) തസ്തികയിൽ കുറയാതെ രണ്ട് വർഷത്തിനുള്ളിൽ വിരമിച്ചവരാണ് അപേക്ഷിക്കേണ്ടത്. പ്രായം 62ൽ കവിയരുത്.https://www.canfinhomes.com/careerവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 18 വൈകിട്ട് അഞ്ച്. വിശദവിവരം വെബ്സൈറ്റിൽ.

 


പ്രധാന വാർത്തകൾ
 Top