26 August Monday

വിവിധ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019

വിവിധ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസർ/ മാനേജ്മെന്റ് ട്രെയിനി തസ്തികകളിലെ 4336 ഒഴിവുകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) അപേക്ഷ ക്ഷണിച്ചു. അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറാ ബാങ്ക്, കോർപറേഷൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുസിഒ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. യോഗ്യത ബിരുദം പ്രായം 20‐30. 2019 ആഗസ്ത് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.  www.ibps.in വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാനതിയതി ആഗസ്ത് 28. പ്രാഥമികം, പ്രധാനം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഓൺലൈൻ പരീക്ഷ, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

പ്രാഥമിക പരീക്ഷയിൽ ആകെ നൂറുമാർക്കിന്റെ ചോദ്യങ്ങളാണുണ്ടാവുക. ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി എന്നി വിഭാഗങ്ങളിൽനിന്നാണ് ചോദ്യങ്ങൾ. പ്രധാന പരീക്ഷയിൽ ഇംഗ്ലീഷ് കത്തെഴുത്ത്, ഉപന്യാസം എന്നിവയിൽനിന്ന് 25 മാർക്കിനും റീസണിങ് ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്, ജനറൽ/ ഇക്കോണമി/ ബാങ്കിങ് അവയർനസ്, ഇംഗ്ലീഷ് ലാംഗ്വേജ്, ഡാറ്റ അനലിസിസ് ആൻഡ് ഇന്റർപ്രറ്റേഷൻ എന്നിവയിൽനിന്നായി 200 മാർക്കിന്റെ ചോദ്യങ്ങളുമാണുണ്ടാവുക.

പരീക്ഷാമാധ്യമം ഇംഗ്ലീഷ്/ഹിന്ദി. പ്രിലിമിനറി പരീക്ഷക്ക് കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളാണ് കേന്ദ്രങ്ങൾ. പ്രധാനപരീക്ഷക്ക് തിരുവനന്തപുരവും കൊച്ചിയും.  പ്രാഥമിക പരീക്ഷ ഒക്ടോബർ 12, 13, 19, 20 തിയതികളിലും പ്രധാനപരീക്ഷ നവംബർ 30നുമാണ്. വിശദവിവരം വെബ്സൈറ്റിൽ.

അസോസിയറ്റ് പ്രൊഫസർ,
അസി. പ്രൊഫസർ, ഡിജിഎം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷനിൽ അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ, ഒഴിവുണ്ട്. യോഗ്യത അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ പിഎച്ച്ഡി, 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം. പ്രായം അസോ. പ്രൊഫസർ 42‐50. അസി. പ്രൊഫസർ 35‐45. ഇൻഡസ്ട്രിയൽ സൈക്കോളജി, ഓർഗനൈസേഷണൽ സൈക്കോളജി, എഡ്യുക്കേഷണൽ മെഷർമെന്റ്, സൈക്കോളജിക്കൽ മെഷർമെന്റ്,  എച്ച്ആർ വിഷയങ്ങളിലാണ് ഒഴിവ്. ഡിജിഎം ലീഗൽ/ഐആർ (കരാർ നിയമനം) യോഗ്യത നിയമബിരുദം. പൊതുമേഖലാ ബാങ്ക്, കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ലീഗൽ/ഐആർ വിഭാഗങ്ങളിൽ 10 വർഷത്തെ പരിചയം.   ഉയർന്ന പ്രായം 62. 2019 ആഗസ്ത് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകൾ സഹിതം The Head (Administration) Institute of Banking Personnel Selection, IBPS House, Plot No.166, 90 ft DP Road, Off Western Express Highway, Kandivali (East),Mumbai 400 101 എന്ന വിലാസത്തിൽ ആഗസ്ത് 28നകം ലഭിക്കണം. വിശദവിവരത്തിനും  അപേക്ഷയുടെ മാതൃകക്കും https://www.ibps.in

 


പ്രധാന വാർത്തകൾ
 Top