02 February Thursday

ആര്‍മി നേഴ്സിങ് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Friday Feb 24, 2017

രാജ്യത്തെ വിവിധ സൈനിക മെഡിക്കല്‍ കോളേജുകളില്‍ നാലുവര്‍ഷ ബിഎസ്സി നേഴ്സിങ് കോഴ്സില്‍ പ്രവേശനത്തിനുള്ള പരീക്ഷയ്ക്ക് അപേക്ഷിക്കാം.
അവിവാഹിതരായ പെണ്‍കുട്ടികള്‍ക്കും വിവാഹമോചനം നേടിയവര്‍ക്കും വിധവകള്‍ക്കും അപേക്ഷിക്കാം.

ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ളീഷ് വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കോടെ പ്ളസ്ടു/തത്തുല്യ പരീക്ഷ പാസാകണം.
അവസാനവര്‍ഷ പരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാം.  അവര്‍ നേഴ്സിങ് കോഴ്സ് തുടങ്ങുംമുമ്പ് പ്ളസ്ടു ജയിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.  2017 ജൂലൈ/ഒക്ടോബര്‍ ബാച്ചിലേക്കാണ് പ്രവേശനം.

കുറഞ്ഞത് 148 സെന്റീമീറ്റര്‍ ഉയരം വേണം. മിനിമം തൂക്കം 39 കിലോഗ്രാം. മികച്ച കാഴ്ചശക്തി.
1992 ഒക്ടോബര്‍ ഒന്നിനും 2000 സെപ്തംബര്‍ 30നും ഇടയില്‍ (രണ്ടുതീയതിയും ഉള്‍പ്പെടെ) ജനിച്ചവരാകണം.
www.joinindianarmy.nic.in   വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി മാര്‍ച്ച് 12 വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top