18 November Monday

ആർമി മെഡിക്കൽ കോറിൽ ഡോക്ടർ

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019

-ആർമി മെഡിക്കൽ കോറിൽ ഡോക്ടറുടെ  150 ഒഴിവുണ്ട്. ഇതിൽ 15 എണ്ണം സ്ത്രീകൾക്ക് സംവരണം ചെയ്തതാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഷോർട് സർവീസ് കമീഷൻഡ് ഓഫീസറായാണ് നിയമനം ലഭിക്കുക. യോഗ്യത എംബിബിഎസ്. ആദ്യത്തെയോ രണ്ടാമത്തെയോ ചാൻസിൽ എംബിബിഎസ് പാസ്സാകുന്നവർ അപേക്ഷിച്ചാൽ മതി. സംസ്ഥാന മെഡിക്കൽ കൗൺസിലിലൊ ഇന്ത്യൻ മെഡിക്കൽ കൗൺസിലിലൊ രജിസ്റ്റർ ചെയ്യണം. എംഡി/ എംഎസ്/ എംസിഎച്ച്/ ഡിഎം/ ഡിഎൻബി/ ഡിഎൽഒ/ ഡിഒഎംഎസ്/ ഡിഎ കഴിഞ്ഞവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായം 45. 2019 ഡിസംബർ 31നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. മുംബൈയിലാണ് അഭിമുഖം. അപേക്ഷാഫീസ് 200 രൂപ. www.amcsscentry.gov.in  വഴി ഓൺലൈനായി എപ്രിൽ 27ന് ശേഷം അപേഷിക്കാം. അവസാന തിയതി മെയ് 26. വിശദവിവരം website ൽ.

 

 


പ്രധാന വാർത്തകൾ
 Top