വ്യോമസേനയില്‍ ഫ്ളയിങ്, ടെക്നിക്കല്‍, ഗ്രൌണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളില്‍ ഓഫീസര്‍ നിയമനത്തിനുള്ള കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് (01/2017) www.careerairforce.nic.in വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ അപേക്ഷ 29വരെ സ്വീകരിക്കും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം.
സ്ത്രീകള്‍ക്കുള്ള കോഴ്സ്:
ഫ്ളയിങ്, ടെക്നിക്കല്‍, ഗ്രൌണ്ട് ഡ്യൂട്ടി വിഭാഗത്തിലായി 2018 ജനുവരിയില്‍ ആരംഭിക്കുന്ന കോഴ്സിലേക്കാണ് പ്രവേശനം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഷോര്‍ട്ട് സര്‍വീസ് കമീഷന്‍ ഓഫീസറാവാം.
ഫ്ളയിങ് ബ്രാഞ്ച്:
ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദം. പ്ളസ്ടുതലത്തില്‍ മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ പഠിക്കണം. അല്ലെങ്കില്‍ കുറഞ്ഞത് 60 ശതമാനത്തില്‍ കുറയാത്ത ബിഇ/ബിടെക് വേണം.
കുറഞ്ഞ ഉയരം 162.5 സെ.മീ. കാലിന്റെ നീളം കുറഞ്ഞത് 99 സെ.മീ. കൂടിയത് 120 സെ.മീ. തുടയുടെ നീളം കൂടിയത് 64 സെ.മീ. ഇരിക്കുമ്പോള്‍ നീളം കുറഞ്ഞത് 81.5 സെ.മീ. കൂടിയത് 96 സെ.മീ. കാഴ്ച 6/6, 6/9.
2018 ജനുവരി ഒന്നിന് 20-24 വയസ്സ്. (1994 ജനുവരി രണ്ടിനും 1998 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരാകണം. രണ്ടു തീയതിയും ഉള്‍പ്പെടെ).
ടെക്നിക്കല്‍ ബ്രാഞ്ച്: എയ്റോനോട്ടിക്കല്‍ എന്‍ജിനിയര്‍: ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍ വിഭാഗങ്ങളില്‍.
എയ്റോനോട്ടിക്കല്‍ എന്‍ജിനിയറിങ് (ഇലക്ട്രോണിക്സ്): ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ പ്ളസ്ടു. കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ എന്‍ജിനിയറിങ്/ടെക്നോളജി, കംപ്യൂട്ടര്‍ എന്‍ജിനിയറിങ് ആന്‍ഡ് അപ്ളിക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്/ടെക്നോളജി, ഇലക്ട്രിക്കല്‍ ആന്‍ഡ് കംപ്യൂട്ടര്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് എന്‍ജിനിയറിങ്/ടെക്നോളജി, ഇലക്ട്രോണിക്സ് സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് (മൈക്രോവേവ്), ഇലക്ട്രോണിക്സ് ആന്‍ഡ് കംപ്യൂട്ടര്‍ എന്‍ജിനിയറിങ്, ഇലക്ട്രോണിക്സ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്സ് ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, ഐടി എന്നിവയിലൊരു വിഷയത്തില്‍ നാലുവര്‍ഷത്തില്‍ കുറയാത്ത എന്‍ജിനിയറിങ്/ടെക്നോളജി ബിരുദം 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ നേടണം. അല്ലെങ്കില്‍ എയ്റോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്ങിന്റെ ഗ്രാജ്വേറ്റ് എന്‍ജിനിയറിങ് പരീക്ഷയുടെ അസോസിയേറ്റ് മെമ്പര്‍ഷിപ്പിനുള്ള സെക്ഷന്‍ എ, ബി എന്നിവ വിജയിക്കണം.
യോഗ്യതാപരീക്ഷയ്ക്ക് 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് വേണം.
2018 ജനുവരി ഒന്നിന് 20-26 വയസ്സ്. (1992 ജനുവരി രണ്ടിനും 1998 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരാകണം. രണ്ടു തീയതിയും ഉള്‍പ്പെടെ).
എയ്റോനോട്ടിക്കല്‍ എന്‍ജിനിയറിങ് (മെക്കാനിക്കല്‍),
ഗ്രൌണ്ട്ഡ്യൂട്ടിബ്രാഞ്ച്: (നോണ്‍ ടെക്നിക്കല്‍),
അഡ്മിനിസ്ട്രേഷന്‍
ആന്‍ഡ് ലോജിസ്റ്റിക്സ്,
അക്കൌണ്ട്സ്, എഡ്യൂക്കേഷന്‍ എന്നീ കേഡറുകളിലെ ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അതേക്കുറിച്ചും കഴിഞ്ഞലക്കം പ്രസിദ്ധീകരിച്ച വിശദമായ വിജ്ഞാപനം കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..