28 February Friday

ഇന്ത്യയിലെ ഊബർ ഈറ്റ്സ് സൊമാറ്റോ ഏറ്റെടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020
ന്യൂഡൽഹി> ഊബർ ഈറ്റ്സിന്റെ ഇന്ത്യയിലെ ബിസിനസ് ഓൺലൈൻ ഭക്ഷ്യ വിതരണ സംരംഭമായ സൊമാറ്റോ ഏറ്റെടുത്തു. 350 മില്യൺ ഡോളറിനാണ് ഏറ്റെടുക്കല്‍. ഊബറിന് ഇനി 10% ഓഹരിയേ ഉണ്ടാകൂ.

ഊബർ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് 2017-ലാണ് ഊബർ ഈറ്റ്സ് ഇന്ത്യയില്‍ ആരംഭിച്ചത്. ഊബർ ഈറ്റ്സ് കൂടി ഏറ്റെടുത്തതോടെ സൊമാറ്റോ ഈ രംഗത്തെ ഏറ്റവും വലിയ കമ്പനിയായി മാറി. സൊമാറ്റോ ഏറ്റെടുത്തതോടെ ഊബർ ഈറ്റ്സ് ആപ്പ് ഉപയോഗിച്ച് ഇനി ഭക്ഷണം വരുത്താന്‍ കഴിയില്ല.എന്നാല്‍ ടാക്സി സര്‍വീസിനായി ഊബര്‍ ആപ്പ് ഉപയോഗിക്കാമെന്ന്‍ കമ്പനി അറിയിച്ചു.

പ്രധാന വാർത്തകൾ
 Top