Deshabhimani

സീ- സോണി ലയന തർക്കങ്ങൾ അവസാനിപ്പിക്കുന്നു; കേസുകൾ പിൻവലിക്കാൻ കരാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 27, 2024, 03:40 PM | 0 min read

ന്യൂഡൽഹി > ലയനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സോണി ഇന്ത്യയുമായുള്ള എല്ലാ തർക്കങ്ങളും പരിഹരിക്കാൻ കരാറിൽ ഏർപ്പെട്ടതായി സീ എന്റർടൈൻമെന്റ് എൻ്റർപ്രൈസസ് ലിമിറ്റഡ് പ്രഖ്യാപിച്ചു. സിംഗപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്ററിലും നാഷണൽ കമ്പനി ലോ ട്രിബ്യൂണലിലും (എൻസിഎൽടി) നൽകിയ എല്ലാ ക്ലെയിമുകളും  മാധ്യമ ഭീമന്മാരായ സീ എന്റർടൈൻമെന്റും സോണി പിക്ചേഴ്സും പിൻവലിക്കും.

ഇന്ത്യൻ മാധ്യമ ശൃംഖലയായ സീ എന്റർടൈൻമെന്റും ജാപ്പനീസ് മാധ്യമ കമ്പനി സോണി കോർപറേഷന്റെ ഇന്ത്യൻ സബ്‌സിഡിറീസും തമ്മിലാണ് ലയന തർക്കങ്ങൾ ഒത്തുതീർപ്പാക്കിയത്. ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ കമ്പനി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2021ൽ സീ എന്റർടൈൻമെന്റും സോണി പിക്ചേഴ്‌സും തമ്മിലുള്ള കരറൊപ്പിട്ടത്.

ലയന ഉടമ്പടികളും ലയനത്തിനുള്ള സമയക്രമവും സീ എന്റർടൈൻമെന്റ് പാലിച്ചില്ലെന്ന് സോണി പിക്ചർസ് ആരോപിച്ചിരുന്നു. ലയന ശേഷം കമ്പനിയെ നയിക്കാൻ സീ എന്റർടൈൻമെന്റ് മേധാവി പുനീത് ഗോയങ്കയെ നിശ്ചയിച്ചിരുന്നെങ്കിലും സോണി പിക്ചർസ് ഇതിൽ വിയോജിപ്പ് പ്രകടിപ്പിച്ചു. ഇക്കാരണത്താലാകാം ലയന നടപടികൾ റദാക്കിയതെന്നും ആരോപണം ഉയർന്നിരുന്നു. ഏകദേശം 10 മില്യൻ ഡോളറിന്റെ ലയനമായിരുന്നു നടക്കേണ്ടിയിരുന്നത്.




 



deshabhimani section

Related News

View More
0 comments
Sort by

Home