12 September Thursday

വികെസിക്ക് ഐപിയുഎ പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Monday Apr 17, 2023

നോയ്‌ഡയില്‍ നടന്ന പിയു ടെക്ക് 2023 അവാര്‍ഡ് ചടങ്ങില്‍ ഐപിയുഎ പുരസ്‌കാരം വികെസി ഗ്രൂപ്പ് ഡയറക്‌ടര്‍ വി പി അസീസ് മിലിക്കന്‍ ഇന്ത്യ ബിസിനസ് ഹെഡ് അലോക് തിവാരിയില്‍ നിന്ന് ഏറ്റുവാങ്ങുന്നു.

കോഴിക്കോട് > പിയു പാദരക്ഷാ ഉല്‍പ്പാദന വിപണന രംഗത്ത് വിപ്ലവകരമായ മുന്നേറ്റം നടത്തിയതിന് വികെസി ഗ്രൂപ്പിന് ഇന്ത്യന്‍ പോളിയുറിത്തീന്‍ അസോസിയേഷന്‍ (ഐപിയുഎ) പുരസ്‌കാരം ലഭിച്ചു. നോയ്‌ഡയില്‍ നടന്ന പിയു ടെക്ക് 2023 അവാര്‍ഡ് ചടങ്ങില്‍ പുരസ്‌കാരം വികെസി ഗ്രൂപ്പ് ഡയറക്‌ടര്‍ വി പി അസീസ് മിലിക്കന്‍ ഇന്ത്യ ബിസിനസ് ഹെഡ് അലോക് തിവാരിയില്‍ നിന്ന് ഏറ്റുവാങ്ങി.

പാദരക്ഷാ വിപണിയില്‍ സാന്‍ഡല്‍, ചപ്പല്‍ വിഭാഗങ്ങളില്‍ പോളിയുറിത്തീന്‍ (പിയു) ഉപയോഗിച്ചുള്ള ഉല്‍പന്നങ്ങള്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിച്ച് വികെസി രാജ്യമൊട്ടാകെ വിപണനം ചെയ്യുകയും വലിയ സ്വീകാര്യത നേടുകയും ചെയ്‌തു. പിയു സാന്‍ഡലുകള്‍ക്കും ചപ്പലുകള്‍ക്കും ഇന്ത്യയൊട്ടാകെ പുതിയൊരു വിപണി വികെസി സൃഷ്‌ടിച്ചതോടെ മറ്റ് ഉല്‍പ്പാദകര്‍ക്കും ഇത് പ്രചോദനമായതായി ഐപിയുഎ  പുരസ്‌കാര സമിതി വിലയിരുത്തി.

"നൂതനവും വൈവിധ്യമാര്‍ന്നതുമായ പിയു പാദരക്ഷകള്‍ നിര്‍മിച്ച് പുതിയ വിപണി സൃഷ്ടിക്കുന്നതില്‍ വികെസി കൈവരിച്ച നേട്ടങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന്" വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാക്ക് പറഞ്ഞു. ദേശീയ തലത്തില്‍ പിയു ഫുട് വെയര്‍ ഉല്‍പ്പാദനം കൂടുതല്‍ സ്വീകാര്യമാക്കുന്നതിലും വൈവിധ്യം കൊണ്ടുവരുന്നതിലും നിര്‍ണായക പങ്കുവഹിക്കാന്‍ വികെസി ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്. രാജ്യമൊട്ടാകെയുള്ള ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണവും ആവേശകരമാണെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top