20 August Tuesday

വി–ഗാർഡിന്റെ വിറ്റുവരവ‌് കൂടി; 12 ശതമാനം വർധന

വെബ് ഡെസ്‌ക്‌Updated: Friday Feb 1, 2019

കൊച്ചി> പ്രമുഖ കൺസ്യൂമർ ഇലക്ട്രിക്കൽ, ഇലക്ട്രോണി‌ക്‌സ് കമ്പനി വി–ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന‌് ഡിസംബർ 31ന് അവസാനിച്ച പാദത്തിൽ വിറ്റുവരവിൽ 12 ശതമാനം വർധന. ഈ കാലയളവിൽ 594.27 കോടി രൂപയാണ‌് വിറ്റുവരവ‌്. മുൻകൊല്ലം ഇതേകാലത്ത‌് 529.68 കോടിയായിരുന്നു. നികുതിക്കുശേഷം 33.70 കോടി രൂപയാണ‌് ലാഭം. മുൻവർഷത്തേക്കാൾ അഞ്ചുശതമാനം കുറവാണിത‌്.  സ്റ്റെബിലൈസർ, ഡിജിറ്റൽ യുപിഎസ്, വാട്ടർ ഹീറ്റർ, ഫാൻ എന്നീ ഉൽപ്പന്ന വിഭാഗങ്ങളാണ‌് വളർച്ച നേടിയത്.

ഉൽപ്പന്ന വിലകളിലെയും കറൻസി വിനിമയ നിരക്കുകളിലെയും ചാഞ്ചാട്ടമാണ് ലാഭത്തെ ബാധിച്ചതെന്ന് എംഡി മിഥുൻ കെ ചിറ്റിലപ്പിള്ളി പറഞ്ഞു. അടുത്ത പാദത്തിൽ ലാഭവർധനയ്ക്കുള്ള വിവിധ മാർഗങ്ങൾ സ്വീകരിക്കും. ദക്ഷിണേന്ത്യക്കു പുറത്തുള്ള വിപണികളിൽ മികച്ച മുന്നേറ്റമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top