മൊബൈലിൽ വിരലമർത്തിയാൽ നിങ്ങൾ നിൽക്കുന്ന ഇടത്തേക്കു പാഞ്ഞെത്തുന്ന ഇഷ്ടവിഭവങ്ങൾ. കീശ കീറില്ലെന്ന് ഉറപ്പാക്കാവുന്ന ഓഫറുകൾ. മൊബൈൽ ആപ്ലിക്കേഷൻ വഴി ഇഷ്ടവിഭവങ്ങൾ എത്തിച്ചുനൽകുന്ന ഓൺലൈൻ വ്യാപാരം നഗരങ്ങളിൽ ചൂടുപിടിച്ചുതുടങ്ങിയതോടെ കമ്പനികളുടെ കിടമത്സരവും വർധിച്ചു. ഇപ്പോഴിതാ ഭക്ഷണ വിതരണരംഗത്തെ പ്രമുഖരായ യൂബര്‍ ഈറ്റ്സ് തങ്ങളുടെ ഇന്ത്യയിലെ വ്യാപാരം വിൽക്കാനൊരുങ്ങുകയാണ‌്. ബംഗളൂരു ആസ്ഥാനമായ സ്വിഗിക്കാണ്, യൂബര്‍ ഈറ്റ്സ് ബിസിനസ് കൈമാറുമെന്നറിയുന്നത‌്. വിൽപ്പന അടുത്തമാസത്തോടെ പൂര്‍ത്തിയാകും. നടപടി പൂർത്തിയാകുമ്പോൾ കമ്പനിയിൽ യൂബറിന‌് പത്തുശതമാനം ഓഹരിയുണ്ടാകും.
ചൈനയിലെ ആന്റ‌് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് പിന്തുണ നല്‍കുന്ന സൊമാറ്റോയും യൂബറിനെ ഏറ്റെടുക്കാൻ രംഗത്തുണ്ടെങ്കിലും സ്വിഗിക്കാണ് സാധ്യത കൂടുതൽ. ഇന്ത്യയിലെ 80 നഗരങ്ങളില്‍ സ്വിഗി ഭക്ഷണം വിതരണം ചെയ്തുവരുന്നു. യൂബര്‍ ഈറ്റ്സ്, സ്വിഗി എന്നിവയ‌്ക്ക് പുറമെ ഒലെയുടെ ഉടമസ്ഥതയിലുള്ള ഫുഡ് പാണ്ടയും ഓൺലൈൻ ഭക്ഷണവിതരണ രംഗത്ത‌് സജീവമായുണ്ട‌്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..