Deshabhimani

കുട്ടിക്കാലത്തെ ഈ ശീലമാണെന്നെ കോടീശ്വരനാവാൻ സഹായിച്ചത്: ബിൽ ​ഗേറ്റ്സ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2024, 02:54 PM | 0 min read

ഇന്നത്തെ കുട്ടികളെപ്പോലെ സ്‌മാർട്ട്‌ഫോണുകളുടെയും സോഷ്യൽ മീഡിയയുടെയും ഇടയിൽ കളിച്ച് വളർന്നിരുന്നെങ്കിൽ താൻ ഒരു ശതകോടീശ്വരനാകുമെന്ന് തോന്നുന്നില്ലെന്നാണ് ബിൽ ഗേറ്റ്‌സ് പറയുന്നത്. 3.26 ട്രില്യൺ ഡോളർ വിലമതിക്കുന്ന സാങ്കേതിക ഭീമനെ സൃഷ്ടിച്ചെടുക്കുന്നതിൽ ഈയൊരു ശീലത്തിന് നിർണായക പങ്കുണ്ടെന്നും അദ്ദേഹം പറയുന്നു.

മൈക്രോസോഫ്റ്റിൻ്റെ സഹസ്ഥാപകനും മുൻ സിഇഒയുമായ ഗേറ്റ്‌സ് കമ്പ്യൂട്ടറുകളും ഇൻ്റർനെറ്റും സർവ്വവ്യാപിയാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ആളാണ്. എന്നാൽ അദ്ദേഹം ഇതിന്റെയൊന്നും പുറകിൽ ആയിരുന്നില്ലത്രേ അദ്ദേഹം. കളിച്ച് നടക്കുന്നതിന് വേണ്ടി സമയം കളഞ്ഞിട്ടില്ലെന്നും മിക്ക സമയവും വായനയുടെയും ആശയങ്ങളുടെയും പുറകെ ആയിരുന്നെന്നും ബ്ലോഗ് പോസ്റ്റിലൂടെ ​ഗേറ്റ്സ് പറഞ്ഞു.

"എനിക്ക് അസ്വസ്ഥതയോ വിരസതയോ അനുഭവപ്പെടുമ്പോൾ, അല്ലെങ്കിൽ മോശമായി പെരുമാറിയതിന് പ്രശ്‌നത്തിലാകുമ്പോൾ - ഞാൻ എൻ്റെ മുറിയിലേക്ക് കയറി പുസ്തകങ്ങളിലോ പുതിയ ആശയങ്ങളിലോ ഒക്കെ മണിക്കൂറുകളോളം സമയം ചെലവഴിക്കും.“നിഷ്ക്രിയ സമയത്തെ ആഴത്തിലുള്ള ചിന്തയിലേക്കും പഠനത്തിലേക്കും മാറ്റാനുള്ള ഈ കഴിവ് ഞാൻ ആരാണെന്ന് രൂപപ്പെടുത്തുന്നതിന്റെ അടിസ്ഥാന ഘടകമായി മാറി. പിന്നീടുള്ള എൻ്റെ വിജയത്തിനും ഇത് നിർണായകമായിരുന്നു.” ഗേറ്റ്സ് കുറിച്ചു.

തൻ്റെ ബ്ലോഗ് പോസ്റ്റിൽ, ഗേറ്റ്സ് ഒരു പുസ്തകം ശുപാർശ ചെയ്തു: ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി സോഷ്യൽ സൈക്കോളജിസ്റ്റ് ജോനാഥൻ ഹെയ്‌ഡിൻ്റെ “ആകുലത ജനറേഷൻ” എന്ന പുസ്തകവും ​ഗേറ്റ്സ് ശുപാർശ ചെയ്യുന്നുണ്ട്. സ്മാർട്ട്‌ഫോണുകളും സോഷ്യൽ മീഡിയകളും കുട്ടികളുടെ തലച്ചോറിനെ എങ്ങനെ “റിവയർ” ചെയ്തുവെന്ന് സ്വാധീനിക്കുന്നുവെന്ന് വിശകലനം ചെയ്യുന്നതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ബുക്കാണിത്.



deshabhimani section

Related News

0 comments
Sort by

Home