16 November Saturday

ടാറ്റാ സ്‌കൈയും വാട്‌സാപ്‌ എടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019

ടാറ്റാ സ്‌കൈ ഉപയോക്താവാണോ? വാട്‌സാപ്‌ ഇനി നിങ്ങളെ സഹായിക്കും.വാട്‌സാപ്പുമായി ബന്ധിപ്പിച്ച പുത്തൻ സൗകര്യം പുറത്തിറക്കിയിരിക്കുകയാണ്‌ ഡിടിഎച്ച്‌ സേവനദാതാക്കളായ  ടാറ്റാ സ്‌കൈ. ഡിടിഎച്ച്‌ അക്കൗണ്ട്‌ ബാലൻസ്‌, ചാനൽ പാക്കുകൾ എല്ലാംതന്നെ വാട്‌സാപ്പിലൂടെ നിയന്ത്രിക്കാൻ സാധിക്കും.

രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പരിൽനിന്ന്‌ 9229692296 എന്ന നമ്പരിലേക്ക്‌ മിസ്‌ഡ്‌ കോൾ ചെയ്യുന്നതിലൂടെ വാട്‌സാപ്പിൽ സേവനം ആക്ടിവേറ്റാകും. അതിനുശേഷം +91 18002086633 എന്ന നമ്പർ സേവ്‌ ചെയ്യാം.തുടർന്ന്‌ ഈ നമ്പരിലേക്ക്‌ സന്ദേശങ്ങൾ അയച്ചാൽ സേവനങ്ങൾ ലഭ്യമാകും. അക്കൗണ്ട്‌ ബാലൻസ്‌ അറിയാനും, എമർജൻസി റീച്ചാർജ്‌ ചെയ്യാനും സൗകര്യവുമുണ്ടാകും. കഴിഞ്ഞ വർഷമാണ്‌ വാട്‌സാപ്‌ ബിസിനസുമായി കൈകോർത്ത്‌ ഉപയോക്താക്കൾക്ക്‌ സൗകര്യമൊരുക്കുന്ന ഇത്തരമൊരു ഫീച്ചർ പുറത്തിറക്കാൻ ടാറ്റാ സ്‌കൈപദ്ധതിയിട്ടത്‌.


പ്രധാന വാർത്തകൾ
 Top