16 August Tuesday

പ്രവാസി മലയാളികള്‍ക്ക് നാട്ടില്‍ ബന്ധുക്കള്‍ക്ക് ഓണം ഉല്‍പ്പന്നങ്ങള്‍ എത്തിയ്ക്കാന്‍ നാടന്‍ സ്റ്റോര്‍

വെബ് ഡെസ്‌ക്‌Updated: Sunday Aug 8, 2021
തിരുവനന്തപുരം> പ്രവാസി മലയാളികള്‍ക്ക് നാട്ടില്‍ ബന്ധുക്കള്‍ക്ക് ഓണത്തിനു നാടന്‍ ഉല്‍പ്പന്നങ്ങള്‍ എത്തിയ്ക്കാന്‍ സൌകര്യം ഒരുക്കി നാടന്‍ ഓൺലൈൻ സ്റ്റോര്‍. ഓണക്കോടികളും മറ്റുൽപ്പന്നങ്ങളും ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൌകര്യമാണ് സ്ത്രീ കൂട്ടായ്മയില്‍ ആരംഭിച്ച സ്റ്റോര്‍ നല്‍കുന്നത്.

യാത്രാവിലക്ക് മൂലം ഓണക്കാലത്ത് നാട്ടിലെത്താന്‍ കഴിയാത്ത പ്രവാസികള്‍ക്ക് സ്റ്റോര്‍ പ്രയോജനപ്പെടുത്താം.

ഉല്‍പ്പന്നങ്ങള്‍ ഓൺലൈനായി https://naadan.store/onam-sale/flowers/ എന്ന ലിങ്ക് ഉപയോഗിച്ച് ആഗസ്ത് 17നു മുൻപായി ഓർഡർ ചെയ്യാം. സഹായം ആവശ്യമാണെങ്കിൽ നാടന്റെ  കോൾ സെന്റർ നമ്പർ 0471 2737847 ൽ ബന്ധപ്പെടാം പണം അടച്ച് ഓർഡർ തീർച്ചപ്പെടുത്തിയാൽ ഉടനെ ഇമെയിലിലും വാട്സ്ആപ്പിലും ഓർഡർ കൺഫർമേഷൻ ലഭിക്കും.  ആഗസ്ത് 20 ന് ഉത്രാടം നാൾ  ഓർഡറിലെ വിലാസത്തില്‍ സംസ്ഥാനത്ത് എവിടെയും സൗജന്യമായി എത്തിയ്ക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top