16 September Monday

ഗ്രാന്റ‌് ഹയാത്ത് ഫെയർ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Apr 29, 2019


കൊച്ചി
ബോൾ​ഗാട്ടി ​​ഗ്രാന്റ‌് ഹയാത്തിൽ മീറ്റിങ‌് ഇവന്റ് മാനേജ്മെന്റ് കമ്പനികൾക്കും ഹയാത്ത് ബ്രാൻഡ‌് പ്രതിനിധികൾക്കും കൂടിക്കാഴ്ച നടത്തുന്നതിനും ഹയാത്തിനെ സംബന്ധിച്ച‌്  കൂടുതൽ അറിയുന്നതിനുമായി ഹയാത്ത് ഫെയർ ഇന്ത്യ–-2019 സംഘടിപ്പിച്ചു.

ഇന്ത്യയിലെ ഹയാത്തിന്റെ വളർച്ച പ്രധാനപ്പെട്ട പങ്കാളികളുമായി മികച്ച ബന്ധം സൃഷ്ടിക്കുന്നതിനുള്ള ഉയർന്ന സാധ്യതകൾ സൃഷ്ടിക്കുന്നതാണെന്ന് ഹയാത്ത് സൗത്ത് വെസ്റ്റ് ഏഷ്യ വൈസ് പ്രസിഡന്റ‌് എവർട്ട് ഷ്യൂൾ പറഞ്ഞു. ഫെയർ ഇന്ത്യയിൽ വിവിധ മേഖലകളിലുള്ള ഗുണഭോക്താക്കളുമായി ഇടപെടാൻ സാധിച്ചുവെന്നും "ഒരു ടീം ഒരു കാഴ്ചപ്പാട്' എന്ന ഹയാത്തിന്റെ അടിസ്ഥാനതത്വം ഊട്ടിയുറപ്പിക്കാൻ സാധിച്ചുവെന്നും ഹയാത്ത് സെയിൽസ് ഫോഴ്സ് ഇന്ത്യ ഡയറക്ടർ വികാസ് ചൗധരി പറഞ്ഞു.

വിദേശ അതിഥികളെ പരമ്പരാ​ഗതരീതിയില്‍ സ്വീകരിക്കലും ചുണ്ടൻവള്ളമത്സരവും വേമ്പനാട് കായലിലൂടെയും അറബിക്കടലിലൂടെയുമുള്ള യാത്രയും ഹയാത്ത് ഫെയറിന്റെ പ്രധാന ആകർഷണമായിരുന്നു.
 


പ്രധാന വാർത്തകൾ
 Top