ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് ആപ് ഉപയോഗിച്ച് ഇനി മുതല്‍ സ്വര്‍ണവും വാങ്ങാം. എംഎംടിസി -പിഎഎംപി ഇന്ത്യയുമായി സഹകരിച്ചാണ് ഉപയോക്താക്കള്‍ക്കായി പുതിയ സൗകര്യം ഏര്‍പ്പെടുത്തിയത്. ആപ്പിലൂടെ ഇഷ്ടമുളള സമയത്ത് സ്വര്‍ണം വാങ്ങാനും വില്‍ക്കാനും കഴിയും.
അക്ഷയ തൃതീയ, ദീപാവലി തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ നിരവധിപേര്‍ സ്വര്‍ണം വാങ്ങാറുണ്ട്. ഇനി മുതല്‍ നിങ്ങളുടെ മൊബൈലിലൂടെ ലോകത്തിന്റെ ഏതു കോണിലിരുന്നും സ്വര്‍ണം വാങ്ങാം. ആഘോഷ സമയങ്ങളില്‍ ജ്വല്ലറികളില്‍ നേരില്‍ പോവേണ്ടതില്ല–- ഗൂഗിള്‍ പേ പ്രോഡക്ട് മാനേജ്മെന്റ് ഡയറക്ടര്‍ അംബരീഷ് പറഞ്ഞു.ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി നിരവധി സൗകര്യങ്ങള്‍ ഗൂഗിള്‍ പേ ആപ് നല്‍കുന്നുണ്ട്. ഐആര്‍സിടിസിയുമായി സഹകരിച്ച് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുളള സൗകര്യവും അടുത്ത് ഗൂഗിൾ പേ കൊണ്ടുവന്നിരുന്നു. ഇതിലൂടെ യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനും ക്യാന്‍സല്‍ ചെയ്യാനും കഴിയും.
സ്വര്‍ണം വാങ്ങുന്നതിനും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും പുറമേ മൊബൈല്‍ റീചാര്‍ജ് ചെയ്യാനും ബസ് ടിക്കറ്റുകള്‍ എടുക്കാനും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാനും ബില്ലുകള്‍ അടയ്ക്കാനുമുളള സൗകര്യവും ഗൂഗിള്‍ പേയിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..