20 September Monday

പ്രിന്‍സ് പട്ടുപാവാട ടെക്‌സ് വാലിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Aug 29, 2016

കൊച്ചി > കുട്ടികളുടെ പരമ്പരാഗത ഫാഷന്‍വസ്ത്രങ്ങളുടെ രംഗത്ത് മുന്‍നിര ബ്രാന്‍ഡായ കൊച്ചിയിലെ പ്രിന്‍സ് പട്ടുപാവാട ടെക്സ്വാലിയില്‍ സാന്നിധ്യമറിയിക്കുന്നു. ടെക്സ്റ്റൈല്‍രംഗത്ത് ഇന്ത്യയിലും വിദേശത്തുമുള്ള ബ്രാന്‍ഡുകളെ കോര്‍ത്തിണക്കി വിപുലമായ വിപണനാവസരങ്ങളും നിര്‍മാണ സൌകര്യങ്ങളും ഒരുക്കുന്ന വന്‍കിട മാളാണ് ഈറോഡില്‍ കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന്റെയും തമിഴ്നാട് സര്‍ക്കാരിന്റെയും സഹകരണത്തോടെ ആരംഭിച്ച ടെക്സ്വാലി.

എല്ലാ ഇന്ത്യന്‍ വസ്ത്രബ്രാന്‍ഡുകള്‍ക്കും ലോകവിപണിയിലേക്കു വാതില്‍തുറക്കാന്‍ അവസരമൊരുക്കുന്ന ടെക്സ്വാലിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കേരളത്തില്‍നിന്നുള്ള വസ്ത്രനിര്‍മാതാക്കളാണ് പ്രിന്‍സ് പട്ടുപാവാടയെന്ന് ഉടമ നവാബ് ജാന്‍ പി എച്ച് പറഞ്ഞു. ഒരുവയസ്സുമുതല്‍ 10 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള പട്ടുപാവാടകള്‍, കുട്ടിസാരി, കുട്ടിമുണ്ട്, കുട്ടിജുബ്ബ, ചുരിദാര്‍ എന്നിവയാണ് ഉല്‍പ്പന്നങ്ങള്‍.  കേരളത്തില്‍ 12 വിതരണക്കാരുള്ളതിനു പുറമെ ദുബായ്, അമേരിക്ക എന്നിവിടങ്ങളിലും വിതരണക്കാരുണ്ട്. 800 രൂപമുതലാണ് വില


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top