14 July Tuesday

സഹായഹസ്തം വായ്പ പദ്ധതിക്ക്‌ ഫെഡറല്‍ ബാങ്ക് കുടുംബശ്രീ ധാരണ

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020


കൊച്ചി
മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ പദ്ധതിപ്രകാരം കുടുംബശ്രീ അംഗങ്ങൾക്ക് വായ്പ നൽകുന്നതിന് ഫെഡറൽ ബാങ്ക് കുടുംബശ്രീ മിഷനുമായി ധാരണാപത്രം ഒപ്പുവച്ചു.

ലോക്ക്‌ഡൗൺമൂലമുണ്ടായ തൊഴിൽ, വരുമാന നഷ്ടങ്ങൾ കണക്കിലെടുത്താണ് കുടുംബശ്രീ അംഗങ്ങൾക്ക് 5000 മുതൽ 20,000 രൂപവരെ  വായ്പ നൽകുന്നത്‌. സംസ്ഥാന സർക്കാർ  കുടുംബശ്രീ മിഷൻവഴി പലിശ തിരികെ നൽകും.  ഉടൻ വായ്പ അനുവദിക്കുമെന്ന് ഫെഡറൽ ബാങ്ക് അറിയിച്ചു.


പ്രധാന വാർത്തകൾ
 Top