സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനിയായ ഐഡിബിഐ ഫെഡറൽ ലൈഫ് ഇൻഷുറൻസ് നോൺ ലിങ്ക്ഡ്, നോൺ പാർടിസിപ്പേറ്റിങ് വിഭാഗത്തിൽപ്പെട്ട ലൈഫ് ഇൻഷുറൻസ് പദ്ധതിയായ ഡ്രീം ബിൽഡർ അവതരിപ്പിച്ചു.
കാലാവധികഴിഞ്ഞു ലഭിക്കുന്ന പരിരക്ഷാ തുകയുടെ ഒരു നിർദിഷ്ട ശതമാനം വാർഷികാടിസ്ഥാനത്തിൽ പോളിസിയുടെ അവസാന മൂന്നു വർഷങ്ങളിൽ ഗ്യാരന്റിയോടുകൂടി നൽകുന്നതാണ് പദ്ധതി. പദ്ധതിയുടെ കാലാവധിയും പരിരക്ഷാ തുകയും ഇൻഷുർചെയ്യുന്ന വ്യക്തിയുടെ താൽപ്പര്യം അനുസരിച്ച് തീരുമാനിക്കാനാകുംവിധമാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. 80സി, 10 (10 ഡി) വകുപ്പുകൾ പ്രകാരമുള്ള ആദായനികുതി ആനൂകൂല്യങ്ങൾക്കും അർഹമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..