30 May Saturday

ധാരണപത്രത്തിൽ ഒപ്പുവച്ചു: മൈജി കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ സ‌്പോൺസർ

സ്വന്തം ലേഖികUpdated: Sunday Sep 23, 2018

കൊച്ചി > ഇന്ത്യൻ സൂപ്പർലീഗ് 2018ൽ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ മുഖ്യ സ‌്പോൺസറായി മൈജി ‐ മൈ ജനറേഷൻ ഡിജിറ്റൽ ഹബ്ബ് എത്തുന്നു.

ഇതുസംബന്ധിച്ച ധാരണപത്രത്തിൽ മൈജി ‐ മൈ ജനറേഷൻ ഡിജിറ്റൽ ഹബ്ബിന്റെ ചെയർമാനും മാനേജിങ‌് ഡയറക്ടറുമായ എ കെ ഷാജിയും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ചീഫ് എക്സിക്യട്ടീവ് ഓഫീസർ വരുൺ ത്രിപുരനേനിയും ചേർന്ന് ഒപ്പുവച്ചു. കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം ഹാളിൽ നടന്ന ചടങ്ങിൽ മൈജി മാർക്കറ്റിങ‌് ജനറൽ മാനേജർ സി ആർ അനീഷ്, സ്റ്റേറ്റ് ഹെഡ് മുഹമ്മദ് ജെയ്സൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

20 ലക്ഷത്തോളം ഉപയോക്താക്കളാണ് മൈജിക്ക് ഉള്ളത്. മൊബൈൽഫോൺ, സ്മാർട്ട്ഫോൺ, ലാപ്ടോപ്, ടാബ്ലെറ്റ്, സ്മാർട്ട് ടിവി, ക്യാമറ, സ്മാർട്ട് വാച്ച്, വിനോദങ്ങൾ, സിമ്മും റീചാർജും, ഗാഡ്ജറ്റുകളുടെ സംരക്ഷണം, ഡിജിറ്റൽ ആക്സസറികൾ, റിപ്പയറും സർവീസിങ്ങും തുടങ്ങി എല്ലാ ഡിജിറ്റൽ ഉൽപ്പന്നങ്ങളും സേവനങ്ങളും മൈജിയിൽ ലഭ്യമാണ‌്.  50 അന്താരാഷ്ട്ര ബ്രാൻഡുകളുടെ 400ൽപ്പരം ഉൽപ്പന്നങ്ങൾ മൈജി ഷോറൂമുകളിൽ ലഭ്യമാണ്.


പ്രധാന വാർത്തകൾ
 Top