19 May Sunday

ഡിപി വേള്‍ഡിന് കൊച്ചിയില്‍ റെക്കോഡ് വളര്‍ച്ച

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019


കൊച്ചി
അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ‌്മെന്റ് ടെർമിനൽ നടത്തിപ്പുകാരായ ഡിപി വേൾഡ്, 2019ലെ ആദ്യ മൂന്നുമാസത്തിൽ 14 ശതമാനം വളർച്ച നേടി. ദക്ഷിണേന്ത്യയിലെ പ്രമുഖ ട്രാൻസ്ഷിപ‌്മെന്റ‌് ടെർമിനലായ കൊച്ചിയിൽ 1.6 ലക്ഷം ടിഇയു കണ്ടെയ്നറുകളാണ് ഈ കാലയളവിൽ കൈകാര്യം ചെയ്തത്. ഇതൊരു സർവകാല റെക്കോഡാണ്. ഈ മേഖലയിലെ ശരാശരി വളർച്ചനിരക്ക് ഒമ്പതുശതമാനം മാത്രമായിരുന്നു.

2019 മാർച്ചിൽ 56,000 ടിഇയു എന്ന ഏറ്റവും ഉയർന്ന പ്രതിമാസ കണ്ടെയ്നർ നീക്കവും കൊച്ചിയിൽ നടന്നു. ഈ വളർച്ചയ്ക്ക് ഡിപി വേൾഡിനെ സഹായിച്ചത് ചെറുതും വലുതുമായ തുറമുഖങ്ങളുമായും ഉൾനാടൻ ജലഗതാഗത പാതകളിലെ കണ്ടെയ്നർ ഡിപ്പോകളുമായുമുള്ള മികച്ച ഫീഡർ കണക്ടിവിറ്റിയാണെന്ന് ഡിപി വേൾഡ് കൊച്ചിയുടെ സിഇഒ പ്രവീൺ ജോസഫ് പറഞ്ഞു. കോട്ടയത്തേക്ക് ദേശീയ ജലപാത 3, 9 എന്നിവയിലൂടെ ബാർജ് സർവീസും ബേപ്പൂർ, അഴീക്കൽ എന്നിവിടങ്ങളിലേക്ക് ഫീഡർ കപ്പൽ സർവീസും ഇപ്പോൾ ലഭ്യമാണ്.


പ്രധാന വാർത്തകൾ
 Top