22 October Tuesday

ധനലക്ഷ്മി ബാങ്കിന് 19.84 കോടി രൂപയുടെ അറ്റാദായം

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019


തിരുവനന്തപുരം
ജൂൺ 30ന് അവസാനിച്ച ത്രൈമാസത്തിൽ ധനലക്ഷ്മി ബാങ്ക് 19.84 കോടി രൂപയടെ അറ്റാ​ദായം നേടി.  കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 44.99 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ബാങ്കിന്റെ പ്രവർത്തന ലാഭം കഴിഞ്ഞ സാമ്പത്തികവർഷം ഒന്നാം ത്രൈമാസത്തിൽ നേടിയ 20.02 കോടി രൂപയിൽനിന്ന് 29.11 കോടി രൂപയായി വർധിച്ചു.  കറന്റ് സേവിം​ഗ്സ് നിക്ഷേപാനുപാതം 31 ശതമാനത്തിൽനിന്ന് 32 ശതമാനമായി ഉയർന്നു. 

കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യ ത്രൈമാസത്തിൽ 3.79 ശതമാനം ആയിരുന്ന അറ്റ നിഷ്ക്രിയാസ്തി 2.35 ശതമാനമായി കുറഞ്ഞു.  ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 13.07 ശതമാനത്തിൽനിന്ന് 13.85 ശതമാനമായി ഉയർന്നു.


പ്രധാന വാർത്തകൾ
 Top