14 September Saturday

സ്വര്‍ണവില വീണ്ടും കൂടി; പവന് 34,400 ; സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സ്വർണവില

വെബ് ഡെസ്‌ക്‌Updated: Saturday May 16, 2020


കൊച്ചി
സംസ്ഥാനത്ത് സ്വർണവില വീണ്ടും പുതിയ റെക്കോഡിട്ടു. വെള്ളിയാഴ്ച ഗ്രാമിന് 50 രൂപ വർധിച്ച് 4300 രൂപയും പവന് 400 രൂപ ഉയർന്ന് 34,400 രൂപയുമായി.  സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സ്വർണവിലയാണിത്. കഴിഞ്ഞമാസം 29ന് രേഖപ്പെടുത്തിയ 34,080 രൂപയാണ് ഇതിന് മുമ്പുണ്ടായ ഏറ്റവും ഉയർന്ന വില. 

ചെറുകിട സ്വർണവ്യാപാരികൾക്ക് തുറന്നുപ്രവർത്തിക്കാൻ അനുവാദം നൽകിയിട്ടുണ്ടെങ്കിലും വില കുത്തനെ ഉയർന്നുനിൽക്കുന്നതിനാൽ കാര്യമായ വിൽപ്പനയുണ്ടാകില്ലെന്ന്‌ വ്യാപാരികൾ  പറയുന്നു.  ആ​ഗോളവിപണിയിൽ സ്വർണവില കുതിച്ചുയരുന്നതാണ് സംസ്ഥാനത്തെ വില വർധനയ്ക്കു കാരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top