23 September Wednesday

ദേശീയ തലത്തിലേക്കു വളരാനൊരുങ്ങി കോയെന്‍കോ ഗ്രൂപ്പ്

വെബ് ഡെസ്‌ക്‌Updated: Sunday Jun 12, 2016

ദേശീയതലത്തിലേക്കു വളരാനൊരുങ്ങുന്ന കോഴിക്കോട്ടെ കോയെന്‍കോ ഗ്രൂപ്പ് അതിന്റെ ഭാഗമായി അതിവേഗം വിറ്റഴിയുന്ന ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ (എഫ്എംസിജി) വിപണിയിലേക്ക് രംഗപ്രവേശം ചെയ്യുന്നു.

വ്യക്തിഗത ശുചീകരണത്തിനുള്ള വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് കമ്പനി കേരളത്തിനു പുറമെ തമിഴ്നാട്, കര്‍ണാടകം തുടങ്ങിയ വിപണികളിലേക്കായി അവതരിപ്പിച്ചത്. ക്രമേണ ദേശീയതലത്തില്‍ സാന്നിധ്യമായി മാറുകയാണ് ലക്ഷ്യം. സിനിമാതാരം ആശ ശരത് കഴിഞ്ഞദിവസം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഈ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചു.
മെഡിഗ്ളോ, ഡോക്ടര്‍ ബ്രൈറ്റ്, സണ്‍മെയ്ഡ്, പ്രൂഫ് വാഷ്, ബയോ വെജ്, എക്സ്ട്രാ വൈറ്റ്, എക്സ്ട്രാ ബ്രൈറ്റ്, മാസ്റ്റര്‍ വാഷ്, കാഞ്ചനമാല, പ്ളാറ്റിനോ എക്സല്‍, ലാമിഒ, ലിമിക്സ് എന്നീ 12 തരം ഡിറ്റര്‍ജന്റ്, ടോയ്ലറ്റ് സോപ്പുകളും ഡിഷ് വാഷ് ഉല്‍പ്പന്നങ്ങളുമാണ് ആദ്യഘട്ടത്തില്‍ അവതരിപ്പിച്ചത്.

ലിക്വിഡ് സോപ്പ്, ഹാന്‍ഡ് വാഷ്, ഡിഷ് വാഷിങ് ലിക്വിഡ്, ഡിറ്റര്‍ജന്റ് ലിക്വിഡ്, ഫാബ്രിക് കണ്ടീഷണര്‍, ഡിസ്പോസബിള്‍ വാഷിങ് ടാബ്ലെറ്റ്, ഡിറ്റര്‍ജന്റ് പൌഡര്‍ എന്നിവയുടെ ഉല്‍പ്പാദനമാണ് കമ്പനിയുടെ അടുത്ത ചുവടുവയ്പ്പെന്ന് കമ്പനി  ഡയറക്ടര്‍  പി പി നൌഷിക് പറഞ്ഞു.
മികവിനോടുള്ള പ്രതിബദ്ധതയില്‍ വിട്ടുവീഴ്ചയില്ലാത്ത കോയെന്‍കോ ഗ്രൂപ്പ്  ബഹുമുഖ സംരംഭങ്ങളുള്ള, കേരളത്തിലെ പ്രമുഖ വ്യവസായഗ്രൂപ്പുകളിലൊന്നാണ്. 50 ലേറെ വര്‍ഷത്തെ പാരമ്പര്യമുള്ള ഗ്രൂപ്പിന്റെ  ഉപവിഭാഗങ്ങളെല്ലാം വ്യത്യസ്തമായ മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഗ്രൂപ്പ് സോള്‍വെന്റ് എക്സ്ട്രാക്ഷന്‍, കയറ്റുമതി, പെട്രോളിയം ഇറക്കുമതി, അടിസ്ഥാനസൌകര്യ വികസനം, വാഹന വില്‍പ്പനയും സര്‍വീസിങ്ങും, കാലിത്തീറ്റ നിര്‍മാണം  എന്നിവ ഉള്‍പ്പെടെയുള്ള മേഖലകളില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കോയെന്‍കോ എക്സ്പെല്ലേഴ്സ്, കോയെന്‍കോ സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ്, കോയെന്‍കോ ഫീഡ്സ്, കോയെന്‍കോ ടീ പ്ളാന്റേഷന്‍, കോയെന്‍കോ മൊബൈക്സ്, കോയെന്‍കോ പ്ളാറ്റിനോ ക്ളാസിക് മോട്ടോഴ്സ്, കോയെന്‍കോ ഹോസ്പിറ്റാലിറ്റി, കോയെന്‍കോ ഫൌണ്ടേഷന്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കോയെന്‍കോ ഗ്രൂപ്പ്. സുനന്ദിനി കാലത്തീറ്റ ഗ്രൂപ്പിന്റെ മുഖ്യ ബ്രാന്‍ഡുകളിലൊന്നാണ്.

വിപുലമായ ഗവേഷണത്തിലൂടെയാണ് ഗ്രൂപ്പിന്റെ കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചിട്ടുള്ളതെന്ന് നൌഷിക് വ്യക്തമാക്കി.  ജൈവപദാര്‍ഥങ്ങള്‍കൊണ്ട്  നിര്‍മിക്കുന്ന ഇവ ഗുണമേന്മ, ചര്‍മസുരക്ഷ, വസ്ത്രങ്ങളുടെ സംരക്ഷണം, നിറത്തിനു മങ്ങലേല്‍ക്കാതിരിക്കല്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നു. കഠിന ജലം ഉപയോഗിച്ച് വൃത്തിയായി അലക്കാവുന്ന ഉല്‍പ്പന്നങ്ങളും എല്ലാതരം ഉപയോക്താക്കളുടെയും പോക്കറ്റിനിണങ്ങുന്ന ഉല്‍പ്പന്നങ്ങളുമുണ്ട്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന വെളിച്ചെണ്ണ സ്വന്തമായി ഉല്‍പ്പാദിപ്പിച്ചതാണന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 പി പി കോയ തുടക്കമിട്ട കോയെന്‍കോ ഗ്രൂപ്പ് ഇവകൂടാതെ ഭക്ഷ്യോല്‍പ്പന്നങ്ങള്‍, ക്ഷീരോല്‍പ്പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിലേക്കും കടക്കാനൊരുങ്ങുകയാണ്്.  പി പി ആഷിക്, പി പി ജസിക് എന്നിവരാണ് മറ്റ് ഡയറക്ടര്‍മാര്‍.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top